Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാലുശേരി മത്സരിച്ചത് തെറ്റായ തീരുമാനമെന്ന് ധര്‍മ്മജന്‍
reporter

കൊച്ചി: ബാലുശേരിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തന്നെ ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമിയോടാണ് ധര്‍മ്മജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

''എന്റെ അടുത്ത് പത്ത് പന്ത്രണ്ട് പേജുള്ള അഴിമതിയുടെ വിവരങ്ങളുണ്ട്. വേണമെങ്കില്‍ പ്രതിപക്ഷ നേതാവിന് കൊടുക്കാമായിരുന്നു, പക്ഷേ ഞാന്‍ വേണ്ടെന്ന് വച്ചു. അവര്‍ ചെയ്ത തെറ്റ് അവരുടെ മനസ്സിലുണ്ടെങ്കില്‍ തിരുത്തട്ടെ,'' ധര്‍മ്മജന്‍ പറഞ്ഞു.



കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനം

ആദ്യം പരാതി നല്‍കിയപ്പോള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അത് ശ്രദ്ധിച്ചില്ലെന്ന് ധര്‍മ്മജന്‍ ആരോപിച്ചു.

പിന്നീട് വന്ന വി.ഡി. സുധാകരന്‍ വിളിച്ച് ചോദിച്ചെങ്കിലും, മുന്‍ പ്രസിഡന്റിന്റെ ഭാഗത്ത് മാന്യത കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.



ബാലുശേരി മത്സരിച്ചത് തെറ്റായ തീരുമാനമെന്ന് ധര്‍മ്മജന്‍

''ഞാന്‍ എറണാകുളത്തു നിന്നു പോയി ബാലുശേരിയില്‍ മത്സരിച്ചു. അത് തന്നെ ഒരു തെറ്റായിരുന്നു. വലിയ നേതാക്കള്‍ പല സ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ അത്ര വലിയ നേതാവെന്ന പരിവേഷത്തില്‍ പോയതല്ല,'' ധര്‍മ്മജന്‍ വ്യക്തമാക്കി.



ഫണ്ട് തട്ടിപ്പ് ആരോപണം

കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്ന് തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും അത് തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചില്ലെന്നും ധര്‍മ്മജന്‍ ആരോപിച്ചു. ബാലുശേരി നിയോജക മണ്ഡലത്തിലെ വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നെ പരാജയപ്പെടുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും, സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും തന്റെ പേരില്‍ പണപ്പിരിവ് നടത്തിയതിന് തെളിവുകളുണ്ടെന്നും, അത് സഹിതമാണ് കെപിസിസിക്ക് പരാതി നല്‍കിയതെന്നും ധര്‍മ്മജന്‍ വെളിപ്പെടുത്തി.

 
Other News in this category

 
 




 
Close Window