Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
സിനിമ
  05-03-2025
ചിയാന്‍ വിക്രത്തെ നായകനാക്കി അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന 'വീര ധീര സൂരനി'ലെ പുതിയ ഗാനം റിലീസ് ചെയ്തു
'ആത്തി അടി ആത്തി' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി.വി പ്രകാശ് കുമാറും, സാധികയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
Watch Video: -

3 മിനുട്ടിനടുത്ത് മാത്രം ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേകാണ്. വിക്രത്തിന്റെ കഥാപാത്രത്തിന്റെയും നായികയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ലിറിക്കല്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനകം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗ്രാമ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു വിജിലാന്റി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാകും 'വീര ധീര സൂരന്‍' എന്നാണ് ടീസറുകള്‍ സൂചിപ്പിക്കുന്നത്.

വീര ധീര
Full Story
  04-03-2025
നടി അനശ്വര രാജനെതിരേ സംവിധായകന്‍: സിനിമയുടെ പ്രമോഷനില്‍ നിന്നു മാറി നിന്നതായി ആരോപണം: പ്രതികരണവുമായി നടി
സിനിമയുടെ പ്രൊമോഷനില്‍ നിന്നും വിട്ടുനിന്നെന്ന പ്രസ്താവനയില്‍ പ്രതികരിച്ച് നടി അനശ്വര രാജന്‍.
സംവിധായകന്‍ ദീപു കരുണാകരന്റെ പരാമര്‍ശത്തിനെതിരെ അമ്മയ്ക്ക് പരാതി നല്‍കി. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും. തന്നെ വ്യക്തിഹത്യ നടത്തിയ യുട്യൂബര്‍മാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അനശ്വര പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി കുറിപ്പ് പങ്കവച്ചത്.
അനശ്വരയെ നായികയാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനില്‍ നിന്നും നടി വിട്ട് നിന്നതായി ആരോപണം ഉണ്ടായിരുന്നു. കാല് പിടിച്ച് പറഞ്ഞിട്ടും നടി ചിത്രത്തിന്റെ പോസ്റ്റര്‍ പോലും പങ്കുവെച്ചില്ലെന്നായിരുന്നു ദീപുവിന്റെ പ്രതികരണം.
അതേസമയം, അനശ്വരയുടെ പ്രതികരണം ഇങ്ങനെ.

തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി
Full Story
  24-02-2025
നിര്‍മാതാക്കള്‍ പണിമുടക്ക് പ്രഖ്യാപിച്ചു: സമരത്തെ പിന്തുണയ്ക്കില്ലെന്ന് താരങ്ങളുടെ സംഘനയായ അമ്മ
മലയാള സിനിമാ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാ പണിമുടക്കിന് യാതൊരുവിധ പിന്തുണയും ''അമ്മ 'സംഘടനയുടെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് '''അമ്മ ''അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യമായ ഒരു സമരത്തിലേക്ക് വലിച്ചിഴക്കുക വഴി സാമ്പത്തികരംഗം മാത്രമല്ല സിനിമയെ ആശ്രയിച്ചുകഴിയുന്ന നിരവധി തൊഴിലാളികളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുകയെന്നും യോഗം വിലയിരുത്തി.

അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത് നടക്കുന്ന 'അമ്മ ജനറല്‍ ബോഡിക്ക് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും യോഗം തീരുമാനിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്ര രംഗത്ത്
Full Story
  24-02-2025
ഷെയ്ന്‍ നിഗമിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന റൊമാന്റിക് സിനിമ - 'ഹാല്‍'
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അതേസമയം, സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ഷെയ്ന്‍ നിഗമിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുക. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജെ.വി.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന
Full Story
  23-02-2025
നടന്‍ അജിത്തിന് കാര്‍ റേസിങ്ങിനിടെ വീണ്ടും അപകടം: കാര്‍ തലകീഴായി മറിഞ്ഞു
നടന്‍ അജിത് കുമാറിന്റെ കാര്‍ റേസിങ്ങിനിടെ തലകീഴായി പറഞ്ഞു. സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചല?ഞ്ച് ടൂര്‍ണമെന്റ് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.

താരത്തിന് വലിയ പരിക്കുകള്‍ ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. അജിത്തിന്റെ കാറിനെ മറ്റൊരു കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത്. ട്രാക്കില്‍ നിന്ന് തെന്നി മാറിയ കാര്‍ രണ്ടു വെട്ടം തലകീഴായി മറിയുകയായിരുന്നു.

ഈ മാസം ആദ്യം പോര്‍ച്ചുഗലിലെ എസ്റ്റോറില്‍ നടന്ന പരീശീലന റേസിംഗ് സെഷനിടെയുണ്ടായ അപകടത്തില്‍ നിന്നും താരം രക്ഷപ്പെട്ടിരുന്നു. ദുബായിലെ റേസിംഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍
Full Story
  22-02-2025
പ്രേതകഥയാണ് വടക്കന്‍: ട്രെയിലര്‍ റിലീസായി
ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദ വിന്യാസവുമായി 'വടക്കന്‍' സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും, ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ 'വടക്കന്‍' മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. ഒരു ദ്വീപില്‍ നടക്കുന്ന ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. കേരളത്തിലെ മനോഹരമായ ലൊക്കേഷനുകളായ കുട്ടിക്കാനം, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Watch video Trailer: -