കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്രാജില്‍ എത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.
ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും നേതാക്കളും സെലിബ്രിറ്റികളുമെല്ലാമുണ്ട്. ഇപ്പോഴിതാ മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിനിമ താരം ജയസൂര്യ.ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്.
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10 ന് റിലീസ് ചെയ്യും. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആദ്യം ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.
പിന്നീട് മോഹന്‍ലാലിന്റെ എമ്പുരാനൊപ്പം ബസൂക്ക ക്ലാഷ് റിലീസ് ചെയ്യും എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അണിയറപ്രവര്‍ത്തകരും മമ്മൂട്ടിയും സോഷ്യല്‍ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റീലിസ് തീയതി ഏപ്രില്‍ 10 ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍, ജഗദീഷ്, ഷൈന്‍ ടോം ചാക്കോ, ഭാമ അരുണ്‍,
ആവേശത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ എഴുതി, ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളിയുടെ ട്രെയ്ലര്‍ പുറത്ത്. റൊമാന്റ്റിക്ക് കോമഡി സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആവേശത്തിലെ അമ്പാന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സജിന്‍ ഗോപുവാണ് നായകനാകുന്നത്.
കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ജൂണ്‍ ഒന്നുമുതല്‍ സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിര്‍ത്തിവയ്ക്കുമെന്നാണ് സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയാറായില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ്
ആസിഫ് അലി- താമര്‍ ചിത്രം 'സര്‍ക്കീട്ടി'ലെ സ്‌പെഷ്യല്‍ വീഡിയോയുമായി അണിയറ പ്രവര്‍ത്തകര്‍. ആസിഫ് അലിയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസായെത്തും. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഫ്‌ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്.
കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'സര്‍ക്കീട്ട്'. ആസിഫ് അലിയും ഒരു ബാലതാരവും തമ്മില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിന്
എംഎല്‍എയും നടനുമായ മുകേഷിനെതിരെ നടി നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മുകേഷിനെതിരെയെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
തെളിവുകളായി പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും ഉണ്ട്. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ മരട് പൊലീസാണ് കേസടുത്തത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
100 ക്ലബ്ബില്‍ ഇടം നേടിയ മാര്‍ക്കോയ്ക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമായ ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായികയാകുന്നത്. ശക്തിശ്രീ ഗോപാലനും കപില്‍ കപിലനും ചേര്‍ന്ന് ആലപിച്ച, മനമേ ആലോലം എന്ന ഗാനം ഇതിനകം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലെ നിരവധി കാഴ്ചക്കാരെ സൃഷ്ടിച്ചിട്ടുണ്ട്.
വൈ.വി രാജേഷും, അനൂപ് രവീന്ദ്രനും എഴുതി, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. മോഹന്‍ലാലിനെ കൂടാതെ ആദ്യമായി ആശിര്‍വാദ് സിനിമാസ് വിതരണത്തിനെടുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. സാം സി.എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍ ആണ് നിര്‍വഹിക്കുന്നത്.
മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു. പുരുഷന്മാരുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം അവര്‍ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും നടി വ്യക്തമാക്കി.
തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു.
പ്രശ്നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട്