|
|
|
|
|
| ദൃശ്യം മൂന്നാം ഭാഗം വരുന്നു: അറിയിച്ചത് മോഹന്‍ലാല്‍ |
|
സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നു. നടന്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്.
2013ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അത് മറച്ച് വെക്കാനുള്ള നായക കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം.
രണ്ടാം ഭാഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2021 ലാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം |
|
Full Story
|
|
|
|
|
|
|
| അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍: പുതിയ നിര്‍മാണ കമ്പനിയും പ്രഖ്യാപിച്ചു |
|
മോഹന്‍ലാല്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മോഹന്‍ലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നല്‍കുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷന്‍ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങള്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു.
'എന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഉള്‍ക്കൊള്ളുന്ന മനോഹരമായ യാത്രയാണ് ഈ സിനിമ. എന്റെ ഹൃദയത്തോട് വളരെ അടുത്ത് ചേര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| ടൈറ്റാനിക് താരം കേറ്റ് വിന്‍സ്ലെറ്റ് സംവിധായികയാകുന്നു |
|
നെറ്റ്ഫ്ളിക്സ് ചിത്രമായ 'ഗുഡ്ബൈ ജൂണി'ലൂടെയാണ് കേറ്റ് സംവിധാനത്തിലേക്ക് കടക്കുന്നത്. സംവിധാനം, അഭിനയം എന്നിവയ്ക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും കേറ്റ് പങ്കാളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടോണി കൊളറ്റ്, ജോണി ഫ്‌ലിന്‍, ആന്‍ഡ്രിയ റൈസ്ബറോ, തിമോത്തി സ്പാല്‍, ഹെലന്‍ മിറന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കേറ്റ് വിന്‍സ്ലെറ്റിന്റെയും മുന്‍ ഭര്‍ത്താവ് സാം മെന്‍ഡിസിന്റെയും മകനായ ജോ ആന്‍ഡേഴ്സാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കേറ്റ് സോളമന്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
പരസ്യം ചെയ്യല്‍
ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടി വരുന്ന ഒരുകൂട്ടം സഹോദരങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ചിത്രത്തിന്റെ |
|
Full Story
|
|
|
|
|
|
|
| സിനിമാ നിര്‍മാതാക്കളുടെ സംഘടനയില്‍ ചേരി തിരിഞ്ഞ് പോര്: ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും നേര്‍ക്കുനേര്‍ |
|
നിര്‍മാതാവ് ജി സുരേഷ്‌കുമാറിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍. സുരേഷ്‌കുമാറിന്റെ നിലപാടുകള്‍ ബാലിശവും അപക്വവുമെന്ന് ആന്റണി പെരുമ്പാവൂര്‍ വിമര്‍ശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങള്‍ ആലോചിച്ചില്ല.
ആന്റോ ജോസഫിനെ പോലെയുള്ളവര്‍ സുരേഷ്‌കുമാറിനെ തിരുത്തണമെന്നും ആന്റണി പെരുമ്പാവൂര്‍ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത |
|
Full Story
|
|
|
|
|
|
|
| പാര്‍ട്ടി സഖാവായി രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന ''ആത്മസഹോ'' റിലീസ് ഫെബ്രുവരി 28ന് |
|
''ആത്മസഹോ'' ഫെബ്രുവരി 28ന് തീയറ്ററുകളില്‍ എത്തും. രണ്‍ജി പണിക്കര്‍ ഒരു ഇടവേളയ്ക്കു ശേഷം രാഘവന്‍ സഖാവെന്ന പ്രധാന വേഷത്തില്‍ എത്തുന്നു. നര്‍ത്തകരായ ദമ്പതികള്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോപു കിരണ്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്ത് ഭാര്യ അഷിന്‍ കിരണ്‍ നിര്‍മ്മിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.ചിത്രത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഈ ദമ്പതികള്‍ ഒരുമിച്ചാണ്. മാസ്റ്റര്‍ പീസ് ,സഹസ്രം കെമിസ്ട്രി എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു ഗോപു കിരണ്‍.
ഒരു കുടുംബത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ മരണം, അതിനോടനുബന്ധിച്ച് അവിടേക്ക് എത്തിച്ചേരുന്ന ബന്ധുമിത്രാദികള്‍ , പിന്നീട് മരണാനന്തര ക്രിയകള്‍ക്ക് ശേഷം ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വളരെ |
|
Full Story
|
|
|
|
|
|
|
| നിലവുക്ക് എന്മേല്‍ എന്നടി കോപത്തിന്റെ ട്രെയ്‌ലര്‍ റീലിസ് ചെയ്തു |
|
മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യര്‍, അനിഖ സുരേന്ദ്രന്‍, പവിഷ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേല്‍ എന്നടി കോപത്തിന്റെ ട്രെയ്‌ലര്‍ റീലിസ് ചെയ്തു. സൂപ്പര്‍ഹിറ്റ് ചിത്രം രായന് ശേഷം ധനുഷ് വീണ്ടും സംവീധാന രംഗത്തേക്ക് കടക്കുന്ന ചിത്രത്തില്‍ താരം ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്.
ജെന്‍-സീ സൗഹൃദവും ത്രികോണ പ്രണയങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിന്റെ മൂന്ന് ഗാനങ്ങള്‍ ഇതിനകം യൂട്യൂബില്‍ വലിയ വിഭാഗം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ 'കാതല്‍ ഫെയ്ല്‍' എന്ന ഗാനം ധനുഷ് തന്നെ പാടിയതാണെന്നതും ശ്രദ്ധേയമാണ്. വിജയ്‌ക്കൊപ്പം അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലിയോയ്ക്ക് ശേഷം മാത്യു തോമസ് തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് നിലവുക്ക് എന്മേല്‍ |
|
Full Story
|
|
|
|
|
|
|
| പോലീസുകാരനായി കുഞ്ചാക്കോ ബോബന്‍: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു |
|
കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ട്രയ്‌ലര്‍ റിലീസായി. കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്‌റഫ് നിര്‍വഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. |
|
Full Story
|
|
|
|
|
|
|
| ''യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ' ; പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി |
|
അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ' ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ''എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, ഡോക്ടര്‍ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറില്‍ ആന്‍, സജീവ്,അലക്‌സാണ്ടര്‍ |
|
Full Story
|
|
|
|
| |