Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
സിനിമ
  17-01-2025
പൃഥ്വിരാജ് നായകനായ മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക് 'ദേവ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി
പ്രിത്വിരാജിനെ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക്, 'ദേവ'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. ഷാഹിദ് കപൂറിന്റെ ഇതിന് മുന്‍പ് റിലീസായ ജേഴ്സി,കബീര്‍ സിങ് തുടങ്ങിയ ചിത്രങ്ങളും തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു. രണ്ടിലും ഷാഹിദ് കപൂര്‍ കരിയര്‍ ബെസ്‌ററ് പെര്‍ഫോമന്‍സുകളായിരുന്നു പുറത്തെടുത്തത്.

ട്രെയ്ലര്‍ ലോഞ്ചില്‍ ഷാഹിദ് പറഞ്ഞത് ഈ ചിത്രം തന്റെ ഹൃദയത്തിന്റെ ഒരു കഷ്ണം ആണെന്നാണ്. 'വര്‍ഷങ്ങളായി ആളുകള്‍ എന്നോട് ഒരു മാസ് റോള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇതെന്റെ കരിയറില്‍ ഏറ്റവും ചലഞ്ചിങ് ആയ ചിത്രമാണ്. ഒരുപാട് ആഴമുള്ളൊരു കഥാപാത്രമാണിത്. എനിക്ക്
Full Story
  17-01-2025
നായകനായി വിനായകന്‍: ചിത്രം പെരുന്നാള്‍: സംവിധാനം ടോം ഇമ്മട്ടി
നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേന്‍മാരും എന്ന ടാഗ് നല്‍കിയിട്ടുണ്ട്. സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറില്‍ മനോജ് കുമാര്‍ കെ.പി., ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് പെരുന്നാളിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനായകനോടൊപ്പം ഷൈന്‍ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും പുരോഗമിക്കുക്കയാണ്.

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത, ആന്‍സണ്‍ പോള്‍ നായകനായ ഗാമ്ബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം
Full Story
  16-01-2025
മലയാള സിനിമ ഉള്‍പ്പെടെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പഴയതു തന്നെ തുടര്‍ന്നാണ് നില നില്‍ക്കുന്നതെന്ന് ബോളിവുഡ് സംവിധായകന്‍
ബോളിവുഡ് സംവിധായകനും നടന്‍ ഹൃതിക് റോഷന്റെ പിതാവും ആയ രാകേഷ് റോഷന്റെ സൗത്ത് ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. സൗത്തില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വളരെ റിയലിസ്റ്റിക്ക് ഒക്കെയാണ്, എന്നാല്‍ ഇപ്പോഴും പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ ആയ ഗാനരംഗങ്ങള്‍ കൊണ്ടും ചടുല സംഭാഷണങ്ങള്‍ കൊണ്ടും ആണ് പിടിച്ചു നില്‍ക്കുന്നത്. അല്ലാതെ യാതൊരു പുരോഗമനവും ഇല്ല സാങ്കേതിക വശം മെച്ചപ്പെടുന്നുണ്ടെന്നല്ലാതെ തിരക്കഥ നോക്കിയാല്‍ എല്ലാം പഴയ ഫോര്‍മുല തന്നെയാണ്, കച്ചവട സിനിമ വ്യവസായത്തില്‍ വഴിത്തിരിവെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരു സിനിമ അവര്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
Full Story
  16-01-2025
ഹിന്ദി നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചത് മോഷ്ടാക്കളെന്നു നിഗമനം: ആറു പരിക്കുകള്‍; ശസ്ത്രക്രിയ നടത്തി
ബാന്ദ്രയിലെ വീട്ടില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ ബോളീവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരത്തിന് കുത്തേറ്റ ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സിഒഒ ഡോ. നീരജ് ഉട്ടാമണി മാധ്യമങ്ങളോട് പറഞ്ഞു.

''വീട്ടില്‍ വെച്ച് അജ്ഞാതനായ മോഷ്ടാവിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിലെത്തിക്കുന്നത്. സെയ്ഫിനേറ്റ ആറ് പരിക്കുകകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരെണ്ണം നട്ടെല്ലിന് സമീപമാണ്''- അദ്ദേഹം പറഞ്ഞു.

അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ രണ്ടരമണിക്കൂറോളം നീണ്ടു. ന്യൂറോ സര്‍ജനും കോസ്മെറ്റിക്സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് പൂര്‍ത്തിയായ ശേഷമേ
Full Story
  14-01-2025
പേര് മാറ്റി; ഇനി മുതല്‍ എന്നെ രവി മോഹന്‍ എന്ന് വിളിക്കണമെന്ന് ജയം രവി
പേര് മാറ്റം പ്രഖ്യാപിച്ച് തമിഴ് നടന്‍ ജയം രവി. ഇനി മുതല്‍ തന്നെ രവി മോഹന്‍ എന്ന് വിളിക്കണമെന്നാണ് നടന്‍ പറഞ്ഞത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടന്‍ പങ്കുവച്ചത്. 'രവി മോഹന്‍' എന്ന തലക്കെട്ടില്‍ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

'പ്രിയപ്പെട്ട ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാന്‍ എന്റെ പുതിയ അധ്യായത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ന് മുതല്‍ ഞാന്‍ രവി മോഹന്‍ എന്ന് അറിയപ്പെടും. ഞാന്‍ ജീവിത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരില്‍ എന്നെ ഇനി മുതല്‍ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- ജയം രവി
Full Story
  10-01-2025
സൗബിനും നമിതയും പ്രധാന റോളുകളില്‍ എത്തുന്ന 'മച്ചാന്റെ മാലാഖ' റിലീസ് ഫെബ്രുവരി 27ന്
അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അബാം മൂവീസിന്റെ പുതുവര്‍ഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളില്‍ എത്തും. ബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ ആണ് നായകന്‍.നായിക നമിത പ്രമോദുമാണ്.
ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്നറായാണ് ചിത്രം. സൗബിനും നമിതയും ചേര്‍ന്നുള്ള ഒരു സേവ് ദ ഡേറ്റ് പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ സൗബിന്റെ കഥാപാത്രത്തിലുള്ള വ്യത്യസ്തത കാണിക്കുന്നതിനൊപ്പം പ്രേക്ഷകശ്രദ്ധയും നേടുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ്
Full Story
  09-01-2025
നിര്‍ത്താതെ വേദനിപ്പിച്ചപ്പോള്‍ നിവൃത്തി കേടിനാല്‍ പ്രതികരിച്ചതാണ് - ഹണി റോസ് ഫേസ് ബുക്കില്‍ കുറിച്ചു
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്‌ളാദത്തില്‍ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍ത്താതെ വേദനിപ്പിച്ചപ്പോള്‍ നിവൃത്തി കേടിനാല്‍ പ്രതികരിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയില്‍ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Full Story
  09-01-2025
മീനാക്ഷി നായികയാകുന്ന 'സൂപ്പര്‍ ജിമ്‌നി' ജനുവരി 24ന് പ്രദര്‍ശനത്തിനെത്തുന്നു
മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'സൂപ്പര്‍ ജിമ്‌നി' ജനുവരി 24ന് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തില്‍ സീമ ജി. നായര്‍, കുടശനാട് കനകം, ഡോ. രജിത്കുമാര്‍, ജയകൃഷ്ണന്‍, മന്‍രാജ്, ജയശങ്കര്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭാവന്‍ നാരയണന്‍ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണന്‍, എന്‍.എം. ബാദുഷ, പ്രിയങ്ക, ജോഷ്‌ന തരകന്‍, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അന്‍സു മരിയ, തന്‍വി, അന്ന, ആര്യന്‍, ആദില്‍, ചിത്തിര തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ജി.കെ.നന്ദകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം, നിസാം ഹുസൈന്‍, രാജീവ്
Full Story
[29][30][31][32][33]
 
-->




 
Close Window