Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'ലവ് ജിഹാദ്' ആരോപണങ്ങളെക്കുറിച്ച് ജസ്റ്റിസ് ജെ.ബി. കോശി
reporter

കൊച്ചി: കേരളത്തിലെ 'ലവ് ജിഹാദ്' ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രായപ്പെട്ടു. ''ഈ ആശങ്കകള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ട്. പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിംകളാക്കുന്ന പരിപാടികള്‍ നടക്കുന്നു. പഠിക്കുന്ന സമയത്ത് തന്നെ വീടുകളിലെത്തിച്ച് പഠിപ്പിക്കുന്ന സംഭവങ്ങള്‍ എന്റെ മുമ്പില്‍ വന്നിട്ടുണ്ട്,'' - അദ്ദേഹം പറഞ്ഞു.

ജഡ്ജിയായിരിക്കുമ്പോള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലിം പുരുഷന്മാര്‍ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ പ്രലോഭിപ്പിച്ചതായി ആരോപിക്കപ്പെട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും, പലപ്പോഴും ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളായി തുടങ്ങിയ കേസുകള്‍ പിന്നീട് പെണ്‍കുട്ടികള്‍ മതം മാറിയതായി തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു നമ്പൂതിരി പെണ്‍കുട്ടി മുസ്ലിം യുവാവുമായി പ്രണയത്തിലായി, റംസാന്‍ സമയത്ത് നോമ്പ് നോക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് ഇസ്ലാമിലേക്ക് മതം മാറുകയും ചെയ്ത സംഭവവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇതെല്ലാം ആസൂത്രിത നീക്കമാണോയെന്ന ചോദ്യത്തിന് വ്യക്തമായ തെളിവുകളില്ലെന്നും, ''സത്യം എന്താണെന്ന് അറിയില്ല. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി താല്‍പ്പര്യമെന്ന് പറഞ്ഞാല്‍ കോടതിക്ക് ചെയ്യാനാവുന്നത് പരിമിതമാണ്. ഇവരെ ആകര്‍ഷിക്കാന്‍ പണം നല്‍കുന്നുവെന്നൊക്കെ പറയപ്പെടുന്നു, പക്ഷേ അതിന്റെ സത്യം വ്യക്തമല്ല'' - എന്നും ജസ്റ്റിസ് കോശി കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window