Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അഫ്ഗാന്‍ വിദ്യാര്‍ത്ഥിയുടെ നന്ദി വിഡിയോ വൈറല്‍
reporter

കോട്ടയം: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തിന് ഹൃദയം തൊട്ട് നന്ദി പറയുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി മസൂദ് മോസ്ലംയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോട്ടയം മെഡിക്കല്‍ കോളജില്‍ പട്ടിയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയ മസൂദ്, സൗജന്യമായി ലഭിച്ച പരിചരണത്തിനും മരുന്നിനും നന്ദി രേഖപ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്.

''റിയാലിറ്റി ഓഫ് കേരള'' എന്ന തലക്കെട്ടില്‍ കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്. ''പട്ടിയുടെ കടിയേറ്റ് ഇന്ന് രാത്രി മെഡിക്കല്‍ കോളജില്‍ എത്തേണ്ടി വന്നു. കുത്തിവയ്പ്പ് അടക്കം എല്ലാ ചികിത്സയും സൗജന്യമായിരുന്നു. ഒരു രൂപ പോലും നല്‍കേണ്ടി വന്നില്ല. മരുന്നും ലഭിച്ചു. കേരള സര്‍ക്കാരിനോടും എല്ലാ ഡോക്ടര്‍മാരോടും നന്ദി പറയുന്നു'' - എന്നാണ് മസൂദ് വിഡിയോയില്‍ പറഞ്ഞത്.

വിഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 3.83 ലക്ഷം ലൈക്കും 5800-ലേറെ ഷെയറും നേടി.

മസൂദ് ഇതിനുമുമ്പും കേരളത്തെ പുകഴ്ത്തി നിരവധി വിഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകൃതി ഭംഗി, ഗ്രാമങ്ങളിലെ കാഴ്ചകള്‍, ഏറ്റുമാനൂര്‍ ക്ഷേത്രം, ഹോളി ആഘോഷം, കപ്പ ബിരിയാണി അടക്കമുള്ള നാടന്‍ ഭക്ഷണങ്ങള്‍, ഇല്ലിക്കല്‍ കല്ലിലേക്കുള്ള യാത്ര എന്നിവയെക്കുറിച്ചുള്ള വിഡിയോകള്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ചാനലുകളില്‍ ജനപ്രിയമായിരുന്നു

 
Other News in this category

 
 




 
Close Window