|
|
|
|
|
| മസ്‌കിന്റെ ഇടപെടല്‍ വേണ്ടെന്ന് യുകെ- ജര്‍മന്‍ ജനത |
ലണ്ടന്‍: യുകെയുടെയും ജര്‍മനിയുടെയും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമം അസ്വീകാര്യമെന്ന് യൂറോപ്പ്യന്‍ ജനത. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂഗോവ്, യുകെയിലും ജര്‍മനിയിലും നടത്തിയ സര്‍വേയിലാണ് ജനങ്ങള്‍ മസ്‌കിനോടുള്ള അതൃപ്തി പ്രകടമാക്കിയത്. തങ്ങളുടെ രാജ്യത്തെ കുറിച്ചോ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളോ അറിയാത്ത മസ്‌ക് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്. ടെസ്ല, സ്പേസ്എക്‌സ്, സമൂഹമാധ്യമമായ എക്‌സ് എന്നിവയുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സിനും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറിനുമെതിരെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ലൈസന്‍സുകള്‍ ഡിജിറ്റല്‍ ആകുന്നു: ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റിയില്‍ സൗകര്യങ്ങള്‍ ഏറെ |
|
യൂറോപ്പിലെ മറ്റു പല രാജ്യങ്ങളെ പോലെ ബ്രിട്ടനില്‍ ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. ലൈസന്‍സുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയാലും കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകള്‍ തല്‍കാലത്തേക്ക് തുടരും. GOV.UK വെബ്‌സൈറ്റില്‍ പ്രത്യേക വാലറ്റ് രൂപത്തിലാകും ഡിജിറ്റല്‍ ലൈസന്‍സ് സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കുക. ബാങ്കിങ് ആപ്പുകള്‍ക്കു സമാനമായ സുരക്ഷാ കവചം ഒരുക്കിയാണ് ഇതിന്റെ സംരംക്ഷണം ബയോമെട്രിക് മള്‍ട്ടിഫാക്ടര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊരുക്കിയാകും ഇതിലേക്ക് ശരിയായ ഉടമസ്ഥമന് മാത്രം പ്രവേശനം അനുവദിക്കുക. പുതുതായി ആവിഷ്‌കരിക്കുന്ന ഗവണ്‍മെന്റ് സ്മാര്‍ട്ട് ഫോണ്‍ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് |
|
Full Story
|
|
|
|
|
|
|
| നികുതിദായകരുടെ ധനസഹായം കുറയ്ക്കുന്നതിനായി ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി യുകെ |
ലണ്ടന്‍: കുടിയേറ്റത്തിനും അതിര്‍ത്തി സംവിധാനത്തിനുമുള്ള നികുതിദായകരുടെ ധനസഹായം കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുകെ സര്‍ക്കാര്‍. 2025 ജനുവരി 16-ന് പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച മാറ്റങ്ങളില്‍, ഇമിഗ്രേഷന്‍, ദേശീയത സേവനങ്ങളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇമിഗ്രേഷന്‍, ബോര്‍ഡര്‍ സിസ്റ്റത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കേണ്ട തുക കുറയ്ക്കുകയും അതുവഴി ചെലവുകള്‍ നികത്താന്‍ നികുതിദായകരുടെ ഫണ്ടിംഗില്‍ കുറവ് ആശ്രയിക്കുക എന്നതാണ് ഈയൊരു വര്‍ദ്ധനവ് കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ യുകെ ഹോം ഓഫീസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വഴി നിരവധി ഇമിഗ്രേഷന്‍, ദേശീയ |
|
Full Story
|
|
|
|
|
|
|
| മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചു, യുകെ പൗരനായ മലയാളി അറസ്റ്റില്‍ |
തിരുവനന്തപുരം: വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാള്‍ മതസ്പര്‍ധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഇതില്‍ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനില്‍ നഴ്സായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തില്‍ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| യുഎസ് പ്രസിഡന്റിന്റെ അധികാര കൈമാറ്റ ചടങ്ങിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ക്ഷണമില്ല |
ലണ്ടന്‍: തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഎസ് അധികാരകൈമാറ്റച്ചടങ്ങില്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായി കരുതപ്പെടുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ക്കു ക്ഷണമില്ല. വാഷിങ്ടനിലെ അംബാസഡര്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നു ബ്രിട്ടിഷ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണു പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നോ എന്നതിന്, ഇന്ത്യയ്ക്കു ക്ഷണമുണ്ട്, വിദേശകാര്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും എന്നാണു വിദേശകാര്യവകുപ്പിന്റെ മറുപടി.
ഇതാദ്യമായാണ് യുഎസ് പ്രസിഡന്റിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങിലേക്ക് ഏതാനും വിദേശഭരണത്തലവന്മാരെ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി |
ഡബ്ലിന്‍: ലാത്വിയയിലെ റിഗ സ്ട്രാഡിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിജയം നേടി ഡോ. ജ്യോതിന്‍ ജോസഫ് ഇനി അയര്‍ലന്‍ഡില്‍ ചികിത്സാരംഗത്തേക്ക്. ലൂക്കന്‍ സാര്‍സ്ഫീല്‍ഡ് ക്ലബ്ബില്‍ ഹര്‍ലിങ് കളിച്ചിരുന്ന ജ്യോതിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി വിഭാഗത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജനാകാനാണ് ആഗ്രഹം. ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരും, ഡബ്ലിന്‍ സെന്റ് ജയിസ് ഹോസ്പിറ്റലിലെ ജീവനക്കാരുമായ ജോയി മുളന്താനത്തിന്റെയും, (ജോസഫ് വര്‍ഗീസ്) ജിജ വര്‍ഗീസിന്റെയും മകനായ ജ്യോതിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്കാദമിക് രംഗത്ത് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.
ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് (23 വയസ്സ്) ജ്യോതിന്‍. ജ്യോതിന്റെ |
|
Full Story
|
|
|
|
|
|
|
| വാടക ഒരു ലക്ഷം, ചോര്‍ന്നൊലിക്കുന്നു, ലണ്ടനിലെ വാടകമുറികളുടെ അവസ്ഥ ഇങ്ങനെ |
ലണ്ടന്‍: വിദേശത്ത് പഠിക്കാനായി പോകുന്ന വിദ്യാര്‍ത്ഥികളും ജോലിക്കായി പോകുന്ന യുവാക്കളുമെല്ലാം നേരിടുന്ന പ്രധാന പ്രശ്‌നമാണ് അവിടുത്തെ ജീവിതച്ചെലവ്. അതുപോലെ, ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലണ്ടനില്‍ താന്‍ ഒരുലക്ഷം രൂപ കൊടുത്ത് താമസിക്കുന്ന ഫ്‌ലാറ്റിന്റെ അവസ്ഥയാണ് യുവാവ് വിവരിക്കുന്നത്. അത് കൂലിത്തൊഴിലാളികളും മറ്റും താമസിക്കുന്ന ചെറിയ മുറികളുടെ സൗകര്യം മാത്രമുള്ളതാണ് എന്നാണ് യുവാവിന്റെ പരാതി. ആര്യന്‍ ഭട്ടാചാര്യ എന്ന യുവാവാണ് തന്റെ മുറിയെ കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു സ്ഥലത്ത് താമസിക്കേണ്ടി വരുന്നതിന്റെ നിരാശയും സങ്കടങ്ങളുമെല്ലാം ആര്യന്റെ വീഡിയോയില്‍ കാണാം. |
|
Full Story
|
|
|
|
|
|
|
| യുകെയിലും എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന |
ലണ്ടന്‍: ലോകത്താകെ ആശങ്കയേകി എച്ച്എംപിവി കേസുകള്‍ ലോകമെങ്ങും കുതിയ്ക്കുന്നു. കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. മൂന്നു നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. മാസ്‌ക് ധരിക്കല്‍, ഐസൊലേഷന്‍, കൈ കഴുകല്‍ എന്നീ നിര്‍ദ്ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ചൈനയില്‍ എച്ച്എംപിവി മൂലമുള്ള രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. യുകെയിലും വൈറസ് ബാധിതരുടെ എണ്ണമേറി. വിവിധ രാജ്യങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ചയും തുടങ്ങി. മാസ്‌ക് ധരിക്കലും ഐസൊലേഷനുമെല്ലാം തന്നെ നടപ്പാക്കേണ്ടിവരും. കൈ പതിവായി കഴുകുക. രോഗ ബാധിതരായാല്‍ അധികം പേരുമായി ഇടപെടാതിരിക്കുക എന്നിവയും അനിവാര്യമാണ്.
|
|
Full Story
|
|
|
|
| |