Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
യുകെ ഡാന്‍സ് ക്ലാസിലെ പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു
reporter

ലിവര്‍പൂള്‍: ടെയ്ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടില്‍ വച്ചാണ് അന്ന് 17 വയസ്സുകാരനുണ്ടായിരുന്ന പ്രതി ബീബി കിങ് (6) , എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7) , ആലിസ് ദാസില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഇന്ന് വിചാരണ നേരിടാനിരിക്കുന്ന പ്രതി മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റങ്ങള്‍ക്കും കുറ്റക്കാരനാണെന്ന് സമ്മതിച്ചു.

പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, ഭീകരപ്രവര്‍ത്തനത്തിന് സഹായകമായേക്കാവുന്ന വിവരങ്ങള്‍ കൈവശം വച്ചത്, റൈസിന്‍ എന്ന മാരകമായ വിഷവസ്തു നിര്‍മിച്ചത് എന്നിവയാണ് മറ്റ് പ്രധാന കുറ്റങ്ങള്‍. ജൂലൈ 29ന് ഒരു കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ടെയ്ലര്‍ സ്വിഫ്റ്റ് യോഗ , ഡാന്‍സ് വര്‍ക്ക്ഷോപ്പിനിടെയാണ് പ്രതി കുട്ടികളെ ആക്രമിച്ചത്. പ്രതിയുടെ വീട്ടില്‍ നിന്ന് അല്‍-ഖ്വയ്ദ മാനുവലും റൈസിനും അന്വേഷണ സംഘം കണ്ടെടുത്തു.

 
Other News in this category

 
 




 
Close Window