Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
നികുതിദായകരുടെ ധനസഹായം കുറയ്ക്കുന്നതിനായി ഇമിഗ്രേഷന്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി യുകെ
reporter

ലണ്ടന്‍: കുടിയേറ്റത്തിനും അതിര്‍ത്തി സംവിധാനത്തിനുമുള്ള നികുതിദായകരുടെ ധനസഹായം കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുകെ സര്‍ക്കാര്‍. 2025 ജനുവരി 16-ന് പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ച മാറ്റങ്ങളില്‍, ഇമിഗ്രേഷന്‍, ദേശീയത സേവനങ്ങളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇമിഗ്രേഷന്‍, ബോര്‍ഡര്‍ സിസ്റ്റത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കേണ്ട തുക കുറയ്ക്കുകയും അതുവഴി ചെലവുകള്‍ നികത്താന്‍ നികുതിദായകരുടെ ഫണ്ടിംഗില്‍ കുറവ് ആശ്രയിക്കുക എന്നതാണ് ഈയൊരു വര്‍ദ്ധനവ് കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ യുകെ ഹോം ഓഫീസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വഴി നിരവധി ഇമിഗ്രേഷന്‍, ദേശീയ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നു. ഈ ക്രമീകരണങ്ങള്‍ സിസ്റ്റത്തിന് അധിക വരുമാനം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാണ് സര്‍ക്കാന്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. കൂടാതെ ഇത് അംഗീകരിക്കപ്പെട്ടാല്‍ മാറ്റങ്ങള്‍ കൊണ്ട് പ്രതിവര്‍ഷം 269 ദശലക്ഷം പൗണ്ട് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ അതായത് ഇടിഎ, സ്പോണ്‍സര്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, ദേശീയത ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഫീസ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒരു ETA-യുടെ ഫീസ് 16 പൗണ്ട് ആയി ഉയരും, അതേസമയം ഒരു സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ ചിലവ് 525 പൗണ്ടായി ആയി വര്‍ദ്ധിക്കുകയും കൂടാതെ ഒരു ബ്രിട്ടീഷ് പൗരനെന്ന നിലയില്‍ സ്വദേശിവല്‍ക്കരണത്തിനുള്ള ഫീസ് £1,605 ആയി ഉയര്‍ത്തുകയും ചെയ്തു. ഒരു ബ്രിട്ടീഷ് വിദേശ പ്രദേശങ്ങളിലെ പൗരന്‍ എന്ന നിലയില്‍ സ്വദേശിവല്‍ക്കരണത്തിനുള്ള ചെലവ് 1,070 പൗണ്ടായാണ് വര്‍ധിപ്പിക്കുക. അതേസമയം നികുതിദായകരുടെ ഫണ്ടിംഗിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ ഫീസിലെ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇമിഗ്രേഷന്‍, ദേശീയത എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു ശ്രേണിക്ക് ഫീസിലെ ഈ ക്രമീകരണങ്ങള്‍ ബാധകമാകുകയും ചെയ്യും. മാറ്റത്തിനായുള്ള ഗവണ്‍മെന്റിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമായി, ഇടിഎകള്‍ ഏര്‍പ്പെടുത്തുന്നത് ഇമിഗ്രേഷന്‍ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

ഓരോ വര്‍ഷവും യുകെ അതിര്‍ത്തി നിയന്ത്രണത്തിലൂടെ കടന്നുപോകുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഡിജിറ്റല്‍ ETA സംവിധാനം വേഗത്തിലും സുരക്ഷിതവുമായ പ്രക്രിയ നല്‍കുമെന്ന് ഹോം ഓഫീസ് പ്രസ്താവിച്ചു. കൂടാതെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം അതിര്‍ത്തി പ്രക്രിയയും നവീകരിക്കാനാണ് ഈറ്റ ഈയൊരു സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. വ്യോമയാന വ്യവസായം ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിയയാണ് എയര്‍സൈഡില്‍ തുടരുകയും യുകെ അതിര്‍ത്തി നിയന്ത്രണത്തിലൂടെ കടന്നുപോകാതിരിക്കുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടാതെ ഹീത്രൂ, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളില്‍ ഈ ഇളവ് ഉടന്‍ തന്നെ tബാധകമാകും, കാരണം നിലവില്‍ ട്രാന്‍സിറ്റ് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന യുകെ വിമാനത്താവളങ്ങള്‍ ഇവ രണ്ടുമാണ്. കൂടാതെ സര്‍ക്കാര്‍ അതിന്റെ ആഘാതം നിരീക്ഷിച്ചുകൊണ്ട് ഇളവ് അവലോകനത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

 
Other News in this category

 
 




 
Close Window