Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
UK Special
  25-03-2026
യു.കെ സാമ്പത്തിക രഹസ്യ ഡാറ്റയില്‍ പാലന്റീറിന് പ്രവേശനം

ലണ്ടന്‍: യു.എസ് സൈനിക കരാറുകള്‍ നേടി വരുമാനം കുതിച്ചുയര്‍ന്ന ടെക് കമ്പനിയായ പാലന്റീര്‍, ഇപ്പോള്‍ ബ്രിട്ടീഷ് സാമ്പത്തിക രഹസ്യ വിവരങ്ങളിലേക്കും പ്രവേശനം നേടുന്നു. പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ നിര്‍മിതബുദ്ധിയുടെ (എഐ) സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആന്ത്രോപിക്കിനൊപ്പം പാലന്റീറിന്റെ പേരും ഉയര്‍ന്നിരുന്നു. ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂള്‍, ലക്ഷ്യം കണ്ടെത്തല്‍ അടക്കമുള്ള പാലന്റീറിന്റെ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നതായി കമ്പനി വെളിപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി (FCA) പാലന്റീറുമായി കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് യു.കെയുടെ അതീവ രഹസ്യ സാമ്പത്തിക ഡാറ്റാ ശേഖരത്തിലേക്ക് പ്രവേശനം

Full Story
  25-03-2026
ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിക്ക് ജയം

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ അഭിഷേക് റോയ് വിജയിച്ചു. കൊല്ലം വാളകം സ്വദേശിയായ അഭിഷേക്, സ്റ്റുഡന്റ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം എഡ്യൂക്കേഷന്‍ ഓഫിസറായി വിജയിച്ചിരുന്നു. അഭിഷേകിനൊപ്പം നിഖിത, ഹാരിഷ്, ആയിഷ, കറേജ് എന്നിവരും സ്റ്റുഡന്റ് ഓഫിസര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികളുടെ കാലാവധി 2026 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെയാണ്. യൂണിവേഴ്‌സിറ്റി ഭാരവാഹികള്‍ക്ക് ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കുന്നു. വിദ്യാര്‍ത്ഥി വീസയില്‍ എത്തിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വീസ കാലാവധി നീട്ടി നല്‍കും.

നിലവില്‍ എഡ്യൂക്കേഷന്‍ ഓഫിസറും

Full Story
  24-03-2026
ഇറാനിലെ യുദ്ധം ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയെ ബാധിക്കുന്നു

ലണ്ടന്‍: ഇറാനില്‍ നടക്കുന്ന യുദ്ധം ഗള്‍ഫ് മേഖലയിലും ഇസ്രയേലിലുമുള്ള തിരിച്ചടികളിലൂടെ ഊര്‍ജ്ജ യുദ്ധമായി മാറിയിരിക്കുകയാണ്. ഇതിന്റെ ആഘാതം നേരിട്ട് ഏറ്റുവാങ്ങുന്നത് യുദ്ധത്തില്‍ പങ്കില്ലാത്ത രാജ്യങ്ങളാണ്. ഇന്ധനവും ഗ്യാസും ലഭ്യമാക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും നെട്ടോട്ടം ഓടുകയാണ്.

ഇന്ധനവില ഉയര്‍ന്നതോടെ പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയിലാണ് സാമ്പത്തിക മേഖല. ഇതിനോടനുബന്ധിച്ച് രാജ്യത്തെ പ്രധാന ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പരിഷ്‌കരിക്കുന്ന തിരക്കിലാണ്.

ഇന്നലെ മാത്രം മൂന്ന് പ്രമുഖ ബാങ്കുകള്‍ - നേഷന്‍വൈഡ്, ഹാലിഫാക്‌സ്, എച്ച്എസ്ബിസി -

Full Story
  24-03-2026
പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിട്ടിഷ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. അനുദിനം ഉയരുന്ന ഇന്ധനവില പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും പലിശ നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

പണപ്പെരുപ്പം കുറഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 6%ല്‍ നിന്ന് 3.75% ആയി താഴ്ത്തിയിരുന്നെങ്കിലും, അടുത്ത മാസം തന്നെ ഇത് 4% മുതല്‍ 4.25% വരെ ഉയര്‍ത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍-ഡീസല്‍ വിലയില്‍ 30% വര്‍ധന വന്നതോടെ നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്.

പലിശ നിരക്കിലെ വര്‍ധന മോര്‍ഗേജ് വിപണിയെ നേരിട്ട്

Full Story
  24-03-2026
ബ്രിട്ടനില്‍ ഹാലിഫാക്‌സ് ബാങ്കിന്റെ 28 ശാഖകള്‍ കൂടി അടച്ചുപൂട്ടുന്നു

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ലോയ്ഡ്സ് ഗ്രൂപ്പ്, കീഴിലുള്ള ഹാലിഫാക്‌സ് ബാങ്കിന്റെ 28 ശാഖകള്‍ മേയ്, ജൂണ്‍ മാസങ്ങളിലായി അടച്ചുപൂട്ടുമെന്ന് അറിയിച്ചു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ശാഖകളും ഇതില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ ബാങ്കിങ് വ്യാപകമായതും നേരിട്ടുള്ള ഇടപാടുകള്‍ കുറഞ്ഞതുമാണ് പ്രധാന കാരണം.

ലോയ്ഡ്സ് ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. 2026-ലും 2027-ലുമായി ഹാലിഫാക്‌സിന്റെ 46 ശാഖകള്‍ കൂടി പൂട്ടാനാണ് തീരുമാനം. ലോയ്ഡ്സ്, ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡ്, ഹാലിഫാക്‌സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പ് ആകെ 168 ശാഖകളാണ് വരും വര്‍ഷങ്ങളില്‍ നിര്‍ത്തലാക്കുന്നത്.

Full Story
  24-03-2026
ലണ്ടനില്‍ മലയാളി സമൂഹത്തെ നടുക്കിയ ആംബുലന്‍സ് ആക്രമണം

ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ മലയാളികള്‍ താമസിക്കുന്ന പ്രദേശത്ത് ആസൂത്രിതമായി നടന്ന ആംബുലന്‍സ് തീവയ്പ്പ് വലിയ ആശങ്ക പരത്തി. ജൂത സന്നദ്ധസംഘടനയായ ഹത്സോളയുടെ നാല് ആംബുലന്‍സുകള്‍ക്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമികള്‍ തീയിട്ടത്. വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

പുലര്‍ച്ചെ 1:40ഓടെയാണ് സംഭവം നടന്നത്. തീ നിയന്ത്രിക്കാന്‍ ലണ്ടന്‍ എയര്‍ ഫോഴ്‌സിന്റെ ആറ് ഫയര്‍ എന്‍ജിനുകളും 40 അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 3:06ഓടെ തീ നിയന്ത്രണവിധേയമായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, മുന്‍കരുതലായി ഏകദേശം 30 പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച്

Full Story
  24-03-2026
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വീണ്ടും ഉയര്‍ന്നു

ലണ്ടന്‍: ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷാ ഫീസ് ഏപ്രില്‍ 8 മുതല്‍ വര്‍ധിക്കും. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് £94.50ല്‍ നിന്ന് £102 ആയും, 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് £61.50ല്‍ നിന്ന് £66.50 ആയും ഉയരും.

സ്റ്റാന്‍ഡേര്‍ഡ് പോസ്റ്റല്‍ അപേക്ഷകള്‍ക്ക് 16 വയസ്സിന് മുകളില്‍ £115.50, 16 വയസ്സില്‍ താഴെ £80 ആയിരിക്കും പുതിയ നിരക്ക്. വിദേശത്തുനിന്നുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് 16 വയസ്സിന് മുകളില്‍ £116.50, 16 വയസ്സില്‍ താഴെ £75.50 ആയിരിക്കും. പേപ്പര്‍ അപേക്ഷകള്‍ക്ക് യഥാക്രമം £130, £89 എന്നാകും.

അന്നുതന്നെ തീരുമാനമെടുത്ത് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന

Full Story
  23-03-2026
യുകെയിലെ വൂള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ബോബച്ചന്‍ ജോസഫ് അന്തരിച്ചു
വൂള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ബോബച്ചന്‍ ജോസഫ് (ബോബച്ചന്‍ കാലത്തില്‍- 53 ) അന്തരിച്ചു. ഭാര്യ - ബീന. മക്കള്‍ - ഡോണ, ഡെവിന്‍. ഡെഡ്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യാണ് അന്ത്യം.
Full Story
[4][5][6][7][8]
 
-->




 
Close Window