Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
ഡബ്ലിനില്‍ ഇന്ത്യന്‍ വംശജ യുവതിക്കെതിരെ വംശീയാക്രമണം
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡ് സ്വദേശിയായ വനിത തന്നെ മര്‍ദിച്ചതായി ഇന്ത്യന്‍ വംശജ യുവതി ആരോപിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍, ഓഫിസില്‍ നിന്ന് മടങ്ങും വഴി തനിക്ക് നേരെ വംശീയാക്രമണം നടന്നതായാണ് യുവതി വ്യക്തമാക്കിയത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സമയത്ത് ഐറിഷ് വനിത തല്ലുകയും, തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നിന്ന് മാറിപ്പോകുകയും ചെയ്തുവെന്ന് അവള്‍ പറഞ്ഞു.

സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നവര്‍ ആരും പ്രതികരിക്കാത്തത് തന്നെ കൂടുതല്‍ വേദനിപ്പിച്ചതായും യുവതി കുറിപ്പില്‍ വ്യക്തമാക്കി. ''വംശീയാധിക്ഷേപത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ഐറിഷുകാരില്‍ നിന്ന് നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ അപ്രതീക്ഷിതമായി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആക്രമണം നേരിടേണ്ടി വന്നു. യുഎസില്‍ പോലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല'' - യുവതി കുറിപ്പില്‍ പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. മുന്‍കാലങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരെതിരായ വംശീയാധിക്ഷേപ സംഭവങ്ങള്‍ അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

 
Other News in this category

 
 




 
Close Window