Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ മലയാളി സമൂഹത്തെ നടുക്കിയ ആംബുലന്‍സ് ആക്രമണം
reporter

ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ മലയാളികള്‍ താമസിക്കുന്ന പ്രദേശത്ത് ആസൂത്രിതമായി നടന്ന ആംബുലന്‍സ് തീവയ്പ്പ് വലിയ ആശങ്ക പരത്തി. ജൂത സന്നദ്ധസംഘടനയായ ഹത്സോളയുടെ നാല് ആംബുലന്‍സുകള്‍ക്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമികള്‍ തീയിട്ടത്. വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

പുലര്‍ച്ചെ 1:40ഓടെയാണ് സംഭവം നടന്നത്. തീ നിയന്ത്രിക്കാന്‍ ലണ്ടന്‍ എയര്‍ ഫോഴ്‌സിന്റെ ആറ് ഫയര്‍ എന്‍ജിനുകളും 40 അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 3:06ഓടെ തീ നിയന്ത്രണവിധേയമായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, മുന്‍കരുതലായി ഏകദേശം 30 പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് മാറ്റി. സമീപ പ്രദേശങ്ങള്‍ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തു.

പോലീസ് സൂപ്രണ്ട് സാറാ ജാക്‌സണ്‍ അറിയിച്ചു: ''സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മൂന്ന് പേര്‍ക്ക് ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.'' കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

സന്നദ്ധസംഘടനയുടെ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉയരുന്നുണ്ട്

 
Other News in this category

 
 




 
Close Window