Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കടമെടുപ്പ് ചെലവ് 2008 പ്രതിസന്ധിക്കുശേഷം ഉയര്‍ന്ന നിലയില്‍
reporter

ലണ്ടന്‍: 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ആദ്യമായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. ഗവണ്‍മെന്റ് ബോണ്ടുകളുടെ പലിശ നിരക്കുകള്‍ (യീല്‍ഡുകള്‍) പ്രതിസന്ധിക്കാലത്തെ നിരക്കുകളിലേക്ക് ഉയര്‍ന്നതോടെ ധനകാര്യ വിപണികള്‍ ആശങ്കയിലാണ്.

നിക്ഷേപകര്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ഉപേക്ഷിക്കുന്നതും തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 3.75 ശതമാനത്തില്‍ നിലനിര്‍ത്തിയെങ്കിലും, 2026-ല്‍ മൂന്നു തവണ പലിശ നിരക്ക് വര്‍ധിപ്പിക്കപ്പെടാമെന്നാണു വിപണി പ്രവചനം.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഉയര്‍ന്ന ഗില്‍റ്റ് യീല്‍ഡുകള്‍ വലിയ തലവേദനയാണ്. ഗവണ്‍മെന്റിന്റെ കടത്തിന് മുകളിലേക്കാണ് ചെലവ് കൂടി വരുന്നത്. മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളെ ബാധിച്ചിരിക്കുകയാണ്.

ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം 1 ശതമാനം താഴ്ന്ന് 1.3316 ഡോളറിലെത്തി. ഗവണ്‍മെന്റ് ബോണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ പിന്മാറുന്ന വേഗത അപൂര്‍വമാണ്. ഇതോടെ കൂടുതല്‍ എനര്‍ജി സബ്സിഡി പോലുള്ള പദ്ധതികള്‍ക്ക് ഗവണ്‍മെന്റിന് ശേഷിയില്ലാതാകുമെന്ന ആശങ്ക ഉയരുന്നു

 
Other News in this category

 
 




 
Close Window