Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  08-09-2025
കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു
വേളാങ്കണ്ണിയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 3.30-ഓടെ തെങ്കാശിക്കടുത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിന്‍സ് ലൂക്കോസ്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്?സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു.
Full Story
  08-09-2025
മില്ലേനിയല്‍ വിശുദ്ധന്‍ കാര്‍ലോ അക്കുത്തിസ്; 'ഗോഡ്സ് ഇന്‍ഫ്ളൂവന്‍സര്‍' എന്നും അറിയപ്പെടുന്ന കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.
കത്തോലിക്കാ സഭയുടെ ആദ്യത്തെ മില്ലേനിയല്‍ വിശുദ്ധനായി കാര്‍ലോ അക്കുത്തിസിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഞായറാഴ്ച പ്രഖ്യാപിച്ചു. 'ഗോഡ്സ് ഇന്‍ഫ്ളൂവന്‍സര്‍' എന്നും അറിയപ്പെടുന്ന കാര്‍ലോ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ 80,000 വിശ്വാസികളെ സാക്ഷികളാക്കിയാണ് 2006ല്‍ മരണമടഞ്ഞ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ചെറുപ്രായത്തില്‍ തന്നെ മരിച്ച മറ്റൊരു ഇറ്റാലിയന്‍ സ്വദേശിയായ പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും കാര്‍ലോയ്ക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദൈവത്തോടുള്ള ഭക്തിയിലൂടെ തങ്ങളുടെ ജീവിതത്തെ ഏറ്റവും
Full Story
  08-09-2025
സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നേപ്പാളില്‍ കലാപം: ആഭ്യന്തരമന്ത്രി രാജിവച്ചു
നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് വെടിവയ്പില്‍ മരണം 19 ആയി. 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു.
കഴിഞ്ഞയാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരേ പുതുതലമുറയില്‍പ്പെട്ട പതിനായിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച തെരുവിലിറങ്ങിയത് . ഇത് ഒരു ജെന്‍സി വിപ്ലവുമായി കണക്കാക്കപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്
Full Story
  05-09-2025
കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: വന്ദേഭാരത് എക്‌സ്പ്രസില്‍ 4 കോച്ചുകള്‍കൂടി അനുവദിച്ചു
മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം. തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസിന് അധിക കോച്ചുകള്‍ അനുവദിച്ചു. 4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആകും. കോച്ച് വര്‍ദ്ധനവ് നിലവില്‍ വരുക സെപ്റ്റംബര്‍ 9 മുതല്‍. കേന്ദ്ര റെയില്‍വേ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. അധിക കോച്ചുകള്‍ വരുന്നതോടെ ടിക്കറ്റ് ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.

വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. 2025 - 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം
Full Story
  05-09-2025
ക്ഷേമപെന്‍ഷന്‍ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരം ചെയ്ത അന്നക്കുട്ടി അന്തരിച്ചു
ക്ഷേമപെന്‍ഷന്‍ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാര്‍ത്തകളില്‍ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയില്‍ അന്നക്കുട്ടി (അന്നം ഔസേപ്പ്- 87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിധവ പെന്‍ഷന്‍ കുടിശ്ശിക തന്നുതീര്‍ക്കുക, പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബര്‍ 8നാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കര്‍ പൊന്നിരുത്തുംപാറയില്‍ മറിയക്കുട്ടിയും ചേര്‍ന്ന് അടിമാലി ടൗണില്‍ പ്ലക്കാര്‍ഡുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുമായാണ് ഇവര്‍ അടിമാലി ടൗണില്‍
Full Story
  01-09-2025
ഇന്ത്യയെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ച് ട്രംപിന്റെ ഉപദേശകന്‍: 'ബ്രാഹ്‌മണര്‍' ലാഭം കൊയ്യുകയാണെന്ന് പീറ്റര്‍ നവാരോ
ഇന്ത്യ വാങ്ങുന്നതിനെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ പീറ്റര്‍ നവാരോ. സാധാരണ പൗരന്മാരുടെ ചെലവില്‍ 'ബ്രാഹ്‌മണര്‍' ലാഭം കൊയ്യുകയാണെന്ന് വൈറ്റ് ഹൗസിന്റെ വ്യാപാര ഉപദേഷ്ടാവായ അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയുമായും ചൈനയുമായും നടത്തുന്ന ഇടപെടലുകളെ ഫോക്സ്ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ ചോദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന വിശേഷണമുണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
''മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നിരിക്കെ പുടിനും ഷി ജിന്‍പിംഗിനുമൊപ്പം അദ്ദേഹം ചേര്‍ന്ന് നില്‍ക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
Full Story
  01-09-2025
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ അതിശക്തമായ ഭൂകമ്പം: 800 മരണം; 2,500 ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ആഗസ്റ്റ് 31ന് രാത്രിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 800 പേര്‍ മരിക്കുകയും 2,500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ചത്. ഭൂകമ്പം ബാധിച്ച കുനാര്‍ പര്‍വതപ്രദേശങ്ങളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. തലസ്ഥാനമായ കാബൂളില്‍ വരെ ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
Full Story
  29-08-2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസുകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. സൈബര്‍ വിംഗ് സിഐ ഉള്‍പ്പടെയുള്ളവര്‍ അന്വേഷണ സംഘത്തിലുണ്ട്.യുവനടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാകും ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പാലക്കാട് എത്തിക്കാന്‍ മുന്‍കയ്യെടുത്ത് ഷാഫി പറമ്പിലും എ ഗ്രൂപ്പും.രാഹുല്‍ വിട്ടുനില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന് പാലക്കാട് ചേര്‍ന്ന എ ഗ്രൂപ്പ് വിലയിരുത്തി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ഷാഫി പറമ്പില്‍ എം പി നിഷേധിച്ചു. യോഗം ചേര്‍ന്നിട്ടില്ലെന്നും സി ചന്ദ്രന്റെ വീട്ടില്‍ പോയിട്ടില്ലെന്നും ഷാഫി പറഞ്ഞു. സി ചന്ദ്രന്‍ വീട്ടിലും ഓഫീസിലും ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി.
Full Story
[28][29][30][31][32]
 
-->




 
Close Window