Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  29-08-2025
കാനഡയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ദിനേശ് കെ പട്നായിക്കിനെ നിയമിച്ചു
നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ തങ്ങളുടെ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയെയും കാനഡയിലെ മറ്റ് മുതിര്‍ന്ന നയതന്ത്രജ്ഞരെയും പിന്‍വലിച്ച് ഏകദേശം 10 മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ ഹൈക്കമ്മീഷണറിന്റെ നിയമനം.1990 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഓഫീസറായ പട്‌നായിക് നിലവില്‍ സ്‌പെയിനിലെ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. അദ്ദേഹം ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബീജിംഗ്, ധാക്ക, വിയന്ന, ജനീവ എന്നിവിടങ്ങളില്‍ ഇന്ത്യക്കായി ദിനേശ് കെ പട്നായിക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൊറോക്കോ, കംബോഡിയ എന്നിവിടങ്ങളിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ലണ്ടനിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായിരുന്നു . ഇന്ത്യന്‍ കൗണ്‍സില്‍
Full Story
  28-08-2025
മലയാളി യു ട്യൂബര്‍ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് ബിജെപി വനിതാ നേതാവിന്റെ പരാതി
യൂട്യൂബര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി ബിജെപി വനിതാ നേതാവിന്റെ പരാതിയില്‍ മലപ്പുറം വണ്ടൂരില്‍ നിന്ന് യൂട്യൂബറായ കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 10ന് വൈകിട്ട് വീട്ടിലെത്തി സുബൈര്‍ ബാപ്പു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും ബിജെപി വനിതാ നേതാവിന്റെ പരാതിയിലുണ്ട്. പ്രതി സുബൈര്‍ ബാപ്പു മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
Full Story
  28-08-2025
അമേരിക്കയുടെ അധിക തീരുവ മറികടക്കാന്‍ മറ്റു 40 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നീക്കുന്നു
യുഎസിന്റെ അധിക തീരുവ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 40 രാജ്യങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം. യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, യുഎഇ, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, കാനഡ, മെക്‌സിക്കോ, റഷ്യ, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ഇന്ത്യന്‍ വസ്ത്ര വൈവിധ്യത്തെകകുറിച്ച് പ്രചാരണം നടത്താനാണ് തീരുമാനം.
അമേരിക്കയുടെ 50 ശതമാനം തീരുവ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് വസ്ത്ര വ്യവസായം. തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ വസ്ത്ര, പാദരക്ഷ നിര്‍മാണ കേന്ദ്രങ്ങള്‍ പലതും ഉത്പാദനം നിര്‍ത്തുകയോ വെട്ടിക്കുറയ്ക്കുകയോ
Full Story
  28-08-2025
വെയ്റ്റിങ് ഷെഡിലേക്ക് ബസ് പാഞ്ഞു കയറി 5 മരണം: ദാരുണാപകടം കാസര്‍ഗോഡ് തലപ്പാടിയില്‍
കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കര്‍ണാടകയില്‍നിന്ന് കാസര്‍ഗോഡേയ്ക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
ഇതിനിടെ സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. മൂന്നു സ്ത്രീകളും ഓട്ടോഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാള്‍ അത്യാസന്ന നിലയിലാണെന്ന് പറയുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. അമിത വേഗതയില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍ഗോഡേക്ക് വരികയായിരുന്ന ബസ് തലപ്പാടിയില്‍ ഒരു
Full Story
  27-08-2025
സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികയ്ക്കെതിരെ കേസ്
തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ കടവല്ലൂര്‍ വെസ്റ്റ് മേഖല സെക്രട്ടറി ഹസ്സന്റെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലിങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച
Full Story
  27-08-2025
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു: വകുപ്പ് സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തെന്ന വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചില പരാതികളില്‍ കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ടെന്നാണ് വിവരം. ആവശ്യമെങ്കില്‍ ഒരേ എഫ്ഐആര്‍ എടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. പരാതിയുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍
Full Story
  26-08-2025
ഇന്ന് അത്തം: തിരുവോണത്തിന് ഇനി പത്തുനാള്‍: തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ആഘോഷം
ജാതി മത വ്യത്യാസങ്ങളില്ലാത്ത ഓണാഘോഷം കേരളം ലോകത്തിനു മുന്നില്‍ വയ്ക്കുന്ന മാതൃകയാണെന്ന് നടന്‍ ജയറാം . തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷം നടന്‍ ജയറാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാണ് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമാകാന്‍ കഴിയുന്നതും വലിയ ഭാഗ്യമാണ്. ഓണം ഇന്ന് കേരളത്തിനും അപ്പുറം ലോകത്തിന്റെ ഓരോ കോണിലും, മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കപ്പെടുകയാണ്. കുട്ടിക്കാലം മുതല്‍ വളരെ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന ഈ ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍ ഇരിക്കാന്‍ കഴിഞ്ഞതും എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തി.
Full Story
  26-08-2025
ഇന്ത്യക്കു മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ വ്യാഴാഴ്ച മുതല്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുമെന്ന നിലപാടില്‍ ഉറച്ചു നിന്ന് ഇന്ത്യ
ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമര്‍ശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി.
അധിക തീരുവ ബുധനാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. അതേസമയം ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോയും ഇന്ത്യ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.


റഷ്യ - യുക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ്
Full Story
[29][30][31][32][33]
 
-->




 
Close Window