Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  22-08-2025
ആഗോള അയ്യപ്പ സംഗമം പമ്പാ നദീ തീരത്ത് സെപ്റ്റംബര്‍ 20ന്: ഇത് ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമം
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖര്‍ ബാബു, ചീഫ് സെക്രട്ടറി എന്‍. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാര്‍ ഉമാനാഥ് ഐ.എ.എസ്., അനു ജോര്‍ജ് ഐ.എ.എസ്., ടൂറിസം, സാംസ്‌കാരിക, എന്‍ഡോവ്മെന്റ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസന്‍, കേരളത്തില്‍ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ഐ.എ.സി., തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.

ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ്
Full Story
  20-08-2025
യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിഷേധം.

എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമം തുടങ്ങി.

യുവ നേതാവില്‍ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങള്‍ അയച്ചു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.പാര്‍ട്ടിയിലെ പല സ്ത്രീകള്‍ക്കും ദുരനുഭവമുണ്ടായി. അവര്‍ കാര്യങ്ങള്‍ തുറന്നു പറയണം.
Full Story
  20-08-2025
അശ്ലീല മെസേജ് അയച്ച യുവ നേതാവ് ആര്? ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും റിനി ആന്‍ ജോര്‍ജ്; ഹൂ കെയേഴ്‌സ് എന്നു പറയുന്ന നേതാവ് ആര്?
ജനപ്രതിനിധിയായ യുവനേതാവിനെതിരെ ആരോപണവുമായി നടി റിനി ആന്‍ ജോര്‍ജ്ജ്. യുവനേതാവ് അശ്‌ളീല സന്ദേശമയച്ചെന്നാണ് ആരോപണം. മുന്നറിയിപ്പ് നല്‍കിയിട്ടും തുടര്‍ന്നുവെന്നും പാര്‍ട്ടിയിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ലെന്നും ആരോപണം. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും റിനി ആന്‍ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം സൗഹൃദം സ്ഥാപിച്ച് മെസേജ് അയയ്ക്കും, പതിയെ പതിയെ അശ്ലീല സന്ദേശങ്ങള്‍, കുറച്ച് അടുപ്പമായെന്ന് തോന്നിയാല്‍ സിനിമയ്ക്കും ഹോട്ടലിലേയ്ക്കും വിളിക്കും. കേരളത്തിലെ ഒരു പ്രമുഖ യുവ നേതാവിന്റെ സ്ത്രീകളോടുള്ള സമീപനമാണിതെന്ന് അടുത്തിടെ പുറത്തിറങ്ങിയ '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ നായികയായിരുന്ന റിനി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്
Full Story
  19-08-2025
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകും? റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
വിവാഹവാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെയാണ് അറസ്റ്റ് തടഞ്ഞത്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടി ആവശ്യപ്പെട്ടു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. ഇന്‍ഫ്‌ലുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി എന്നതാണ് പ്രശ്‌നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സാമൂഹ്യ
Full Story
  18-08-2025
കാസര്‍കോഡ് സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയുടെ ചെകിടത്തടിച്ചു; വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി
സ്‌കൂള്‍ അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍ നീക്കിയ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം ഹെഡ്മാസ്റ്റര്‍ അടിച്ചുപൊട്ടിച്ച സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാസര്‍ഗോഡ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായ എം. അശോകനെതിരെ നടപടിയുണ്ടായേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയുടെയും, ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും മൊഴി ഡി ഡി ഇ ടി വി മധുസൂദനന്‍ ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

സംഭവം പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ ഹെഡ്മാസ്റ്റര്‍ എം അശോകന് ലക്ഷ്യം തെറ്റിയതാണെന്നും, പിശക്
Full Story
  18-08-2025
മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് പെണ്‍കുട്ടിയുടെ മരണം: റമീസിന്റെ മാതാപിതാക്കളെ തമിഴ്‌നാട്ടില്‍ നിന്നു പിടികൂടി
കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. ഇരുവരെയും തമിഴ്‌നാട്ടിലെ സേലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കള്‍. റമീസിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയവര്‍ക്കായി അന്വേഷണസംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് തമിഴ്‌നാട്ടിലെ സേലത്ത് നിന്നും ഇരുവരെയും പിടികൂടിയത്. കേസില്‍ പിതാവ് റഹീം രണ്ടാം പ്രതിയും, മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.മതപരിവര്‍ത്തനം അടക്കമുള്ള ആരോപണങ്ങള്‍ മൂന്നുപേര്‍ക്കെതിരെയുമുണ്ട്. അതിനാല്‍ ഇവരുടെ ചോദ്യം ചെയ്യലും അനിവാര്യമാണ്. അന്വേഷണ പുരോഗതി അനുസരിച്ച് ഇവര്‍ക്കെതിരെ
Full Story
  17-08-2025
സി.പി രാധാകൃഷ്ണന്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും; തീരുമാനം നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സി പി രാധാകൃഷ്ണന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി പ്രതികരിച്ചു.
ആര്‍എസ്എസ് താല്പര്യം കൂടി മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി തീരുമാനം എന്നാണ് വിവരം. ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയായതിനാല്‍ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം കൂടി ഉറപ്പുവരുത്തിയാണ് ബിജെപിയുടെ പ്രഖ്യാപനം. ആര്‍എസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. രണ്ടുതവണ
Full Story
  15-08-2025
താരസംഘടന AMMA ഇനി വനിതകള്‍ നയിക്കും: പ്രസിഡന്റ് ശ്വേതാ മേനോന്‍, കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി
താരസംഘടനയായ അമ്മയെ നയിക്കാന്‍ ഇനി പെണ്‍കരുത്ത്. ദേവനെ പിന്തള്ളി നടി ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനം വിജയിച്ചു. കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി. ട്രെഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ തിരഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത്. മോഹന്‍ലാല്‍ സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നതും, ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടതും. ലക്ഷ്മിപ്രിയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും; സരയൂ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവര്‍ എക്‌സിക്യൂട്ടീവ് സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഈ വര്‍ഷത്തെ വോട്ടെടുപ്പ്
Full Story
[31][32][33][34][35]
 
-->




 
Close Window