Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  13-08-2025
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി
മലപ്പുറം കെ എഫ് സി (Kerala financial corporation) ഓഫീസില്‍ വിജിലന്‍സ് പരിശോധന. 2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി കടം വാങ്ങിയ പി വി അന്‍വര്‍ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോള്‍ തിരികെ നല്‍കാനായുള്ളത് 22 കോടി രൂപയാണ്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി എന്നാണ് വിവരം.
Full Story
  13-08-2025
കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം: സിറോ മലബാര്‍ സഭ രംഗത്ത്: എന്‍ഐഎ അന്വേഷിക്കണമെന്ന് സഭാ നേതൃത്വം
കോതമംഗലത്തെ 23കാരി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്നും സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.
യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഈ വിഷയം തമസ്‌കരിക്കാന്‍ മറ്റു വിവാദങ്ങള്‍ ഉണ്ടാക്കുന്നു.
ഛത്തീസ്ഗഡ് വിഷയത്തില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത് രാജീവ്
Full Story
  12-08-2025
സുരേഷ് ഗോപി വ്യാജരേഖ ചമച്ചു എന്നാരോപിച്ച് ടി.എന്‍ പ്രതാപന്‍ പോലീസില്‍ പരാതി നല്‍കി
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എന്‍ പ്രതാപന്‍. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വ്യാജരേഖ ചമച്ച് തൃശൂരില്‍ വോട്ട്‌ചേര്‍ത്തതില്‍ അന്വേഷണം വേണമെന്ന് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ ടി എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം നടത്തും. തൃശ്ശൂര്‍ എസിപി പരാതി അന്വേഷിക്കും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയില്‍ നിര്‍ദ്ദേശം തേടാനാണ് പൊലീസ് നീക്കം. വിഷയത്തില്‍ വിശദമായ നിയമപദേശവും തേടും. വ്യാജരേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.
Full Story
  12-08-2025
വെള്ളം നല്‍കാതിരുന്നാല്‍ ഇന്ത്യക്കെതിരേ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി
ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെയാണ് ഭൂട്ടോ വിമര്‍ശിച്ചത്. ഇന്ത്യ വെള്ളം നല്‍കാതിരുന്നാല്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ലെന്നും നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യാ സര്‍ക്കാരിന്റെ പ്രവൃത്തികള്‍ പാകിസ്ഥാന് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്ധ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഭൂട്ടോ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്.
ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാകിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്ക്കെതിരെ പോരാടാന്‍ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാന്‍ പരാജയപ്പെടില്ലെന്നും ബിലാവല്‍ ഭൂട്ടോ
Full Story
  12-08-2025
കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു
കോതമംഗലത്ത് 23-കാരി ജീവനൊടുക്കിയ സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ജീവനൊടുക്കിയത് മതപരിവര്‍ത്തന ശ്രമം മൂലമാണെന്നും പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം കത്തില്‍ പരാമര്‍ശിച്ചു.
എന്നാല്‍, അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. മകളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെടുന്നത്. മതപരിവര്‍ത്തനമാണ് പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വിദേശത്തുനിന്ന് അടക്കമുള്ളവര്‍ ഇടപെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം പര്യാപ്തമല്ല. അതുകൊണ്ടാണ് എന്‍ഐഎ
Full Story
  11-08-2025
വാല്‍പ്പാറയില്‍ വീണ്ടും പുലി മറ്റൊരു കുട്ടിയെ കടിച്ചു കൊലപ്പെടുത്തി: ദാരുണമായി കൊല്ലപ്പെട്ടത് 8 വയസ്സുകാരന്‍
തമിഴ്‌നാട് വാല്‍പ്പാറയില്‍ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്ലാമാണ് മരിച്ചത്. വേവര്‍ലി എസ്റ്റേറ്റിലാണ് സംഭവം.

വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുമ്പാണ് വാല്‍പ്പാറയില്‍ വെച്ച് ജാര്‍ഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.
Full Story
  11-08-2025
കോതമംഗലത്ത് 23 വയസ്സുകാരി ജീവനൊടുക്കി: മതംമാറ്റാനുള്ള ശ്രമമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

എറണാകുളം കോതമംഗലത്ത് 23കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം സ്വദേശിനി സോന എല്‍ദോസ് ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. വീട്ടില്‍ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ന്യൂസ് 18 നോട് പറഞ്ഞു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടര്‍ന്നെന്നും പെണ്‍കുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്. 'കോളേജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്റെ വാപ്പയും ഉമ്മയും വീട്ടില്‍ വന്നു. കല്യാണം കഴിക്കണമെങ്കില്‍ മതം

Full Story
  11-08-2025
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന നടത്തിയ മന്ത്രി രാജിവച്ചു
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പരസ്യ പ്രസ്താവനയ്ക്കു പിന്നാലെ കര്‍ണാടക സഹകരണ മന്ത്രി കെ എന്‍ രാജണ്ണ രാജിവെച്ചു.
അന്ന് വോട്ടര്‍ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും, ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രാജണ്ണ പറഞ്ഞു. ഇതോടെ കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണ, വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ പാര്‍ട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
രാജണ്ണയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട്
Full Story
[32][33][34][35][36]
 
-->




 
Close Window