|
|
|
|
|
| അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ല: സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയാക്കിയും കേസ് |
|
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവര്‍ ഇനി ജാമ്യാപേക്ഷയുമായി സെഷള്‍സ് കോടതിയെ സമീപിക്കും. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും സിസ്റ്റര്‍ വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.
നാരായന്‍പുര്‍ ജില്ലയില്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചു |
|
ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവെച്ചന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.
അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോട് കൃതജ്ഞത അര്‍പ്പിക്കുന്നുവെന്നും കത്തില്‍ ജഗദീപ് ധന്‍കര്‍ പറയുന്നു.
ഉപരാഷ്ട്രപതി രാജിവച്ച് 60 ദിവസത്തിനുള്ളില്‍ പുതിയ ഉപരാഷ്ട്രപതിയെ നിയമിക്കണം. ഇതിനുവേണ്ടി തിരഞ്ഞെടുപ്പ് നടത്തണം. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പ്. |
|
Full Story
|
|
|
|
|
|
|
| ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി.എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് - പിണറായി വിജയന്‍ |
|
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും വി.എസിനെ സന്ദര്‍ശിച്ച ശേഷമാണു മരണവിവരം സ്ഥിരീകരിച്ചത്. പതിറ്റാണ്ടുകളായി ഒന്നിച്ചുപ്രവര്‍ത്തിച്ച തലമുതിര്‍ന്ന നേതാവിന്റെ ഓര്‍മകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പുമായെത്തുന്നു:
കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക |
|
Full Story
|
|
|
|
|
|
|
| വി.എസ് അച്യുതാനന്ദന്റെ മൃതദേഹ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആലപ്പുഴയില്‍ |
|
വി.എസ് അച്യുതാനന്ദന്റെ മൃതദേഹ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു. തിങ്കള്‍ രാത്രി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും. ചൊവ്വാഴ്ച രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച 3.20നായിരുന്നു വി .എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസത്തോളമായി ആശുപത്രിയിലാ |
|
Full Story
|
|
|
|
|
|
|
| കേരള ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി |
|
ഇന്ന് വൈകിട്ട് രാജ് ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ സര്‍വകലാശാല വിഷയവും ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന. മൂന്ന് മണിക്ക് ആരംഭിച്ച ചര്‍ച്ച ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ടു നിന്നിരുന്നു.
കൂടിക്കാഴ്ച നടന്ന വിവരം ?ഗവര്‍ണര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. 'വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജ്ഭവനില്‍ എത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി.'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ ഭിന്നത മൂര്‍ച്ഛിച്ച് ഭരണപക്ഷ സംഘടനകളുടെ പ്രതിഷേധം കനക്കുന്ന വേളയിലാണ് മുഖ്യമന്ത്രി |
|
Full Story
|
|
|
|
|
|
|
| അതുല്യ നേരിട്ടത് സഹിക്കാനാവാത്ത പീഡനം: ഓരോ സമയത്തും പകര്‍ത്തിയ വിഡിയോകള്‍ പുറത്ത് |
|
കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ദമ്പതികളുടെ ഏക മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലെ സ്‌കൂളില്‍ പഠിക്കുകയാണ്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികള്‍ |
|
Full Story
|
|
|
|
|
|
|
| ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു |
|
എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു.
അപകടത്തില്‍ ഉപവിദ്യഭ്യാസ ഡയറക്ടര്‍, സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട്. സ്‌കൂളില്‍ അപകടാവസ്ഥയില്‍ സൈക്കിള്‍ ഷെഡിന് മുകളിലായി വൈദ്യതി കമ്പികള്‍ താഴ്ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്‌കൂള്‍ അധികൃതര്‍ പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ല. സ്‌കൂളില്‍ പരിശോധനയ്ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ വീഴ്ച വരുത്തി. അനധികൃത നിര്‍മ്മാണമായിട്ടും തടയാനോ റിപ്പോര്‍ട്ട് |
|
Full Story
|
|
|
|
|
|
|
| കര്‍ക്കടകം രണ്ടാം ദിനത്തിലും കനത്ത മഴ: മൂന്നു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി |
|
വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
നാളെ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന ക്ലാസുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. വയനാട് റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം |
|
Full Story
|
|
|
|
| |