Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  10-07-2025
അമിത്ഷാ കേരളത്തിലേക്ക്: ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്ത്; മടങ്ങുംവഴി കണ്ണൂരിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെള്ളിയാഴ്ച കേരളത്തിലെത്തും. 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി രാത്രിയോടെ ഡല്‍ഹിക്ക് പോകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാര്‍തുഡല പ്രതിനിധികളുടെ യോഗത്തില്‍ 'കേരളം മിഷന്‍ 2025' അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ സമ്മേളനത്തില്‍
Full Story
  10-07-2025
മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപീംകോടതി പരിഗണിക്കും. ജൂലൈ 16 ന് നടക്കാനിരിക്കുന്ന നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആദ്യം കേസ് ജൂലൈ 14 ന് ലിസ്റ്റ് ചെയ്യാന്‍ സമ്മതിച്ചു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്ന തീയതി ജൂലൈ 16 ആയതിനാല്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അത് ഫലപ്രദമാകണമെന്നില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാഗെന്ത് ബസന്ത് ചൂണ്ടിക്കാട്ടി. ഇന്നോ നാളെയോ ലിസ്റ്റ് ചെയ്യണമെന്ന്
Full Story
  09-07-2025
100 കോടി ചിട്ടിപ്പണവുമായി മുങ്ങിയ ടോമിയും ഭാര്യയും കാനഡയിലെ മകളുടെ അടുത്തേക്കു പോയോ? അന്വേഷണം ആ വഴിക്കും
കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വര്‍ഗീസിനെ കണ്ടെത്താന്‍ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഫോണ്‍ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു.
ടോമിയെ കണ്ടെത്താന്‍ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഇയാളുടെ ഫോണ്‍ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. അതേസമയം കാനഡയിലുള്ള മകളുടെ അടുത്തേക്ക് മുങ്ങാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.


ബെംഗളൂരുവില്‍ തട്ടിപ്പിനിരയായ 395 പേര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതല്‍ കാണാതായതോടെയാണു നിക്ഷേപകര്‍ പരാതി നല്‍കിയത്.
100 കോടിയിലേറെ രൂപയുടെ തട്ടിപ്പു
Full Story
  09-07-2025
ഗംഭീര എന്നു പേരിട്ട് ഗംഭീരമായി ഉദ്ഘാടനം ചെയ്ത പാലം തകര്‍ന്നു: പത്തു മേര്‍ മരിച്ചു
ഗുജറാത്തില്‍ വഡോദരയില്‍ പാലം തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന 'ഗംഭീര' പാലമാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാലത്തിനുമുകളില്‍ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.
റിപ്പബ്ലിക് വേള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം, രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ എസ്യുവി, ഒരു പിക്കപ്പ് വാന്‍ എന്നിങ്ങനെ നാല് വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്. 40 വര്‍ഷത്തിലേറെയായി, വഡോദര, ആനന്ദ്, ബറൂച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായി ഈ പാലം പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം പാലം നേരത്തെ തന്നെ തകര്‍ന്നിരുന്നുവെന്നും അറ്റകുറ്റപണി നടത്താന്‍ അധികാരികളോട്
Full Story
  08-07-2025
നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കാന്‍ ഉത്തരവ്: ജയിലില്‍ വച്ച് ശിക്ഷ നടപ്പാക്കുമെന്ന് അറിയിപ്പ്
യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാകും വധശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. (
ദയാധനം നല്‍കുന്നയ് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ഇപ്പോള്‍ യെമനിലേക്ക് പുറപ്പെടുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് സംബനധിച്ച് തങ്ങള്‍ക്ക് യാതൊരു വിശദാംശങ്ങളും അറിവായിട്ടില്ലെന്ന് നിമിഷപ്രിയ
Full Story
  08-07-2025
നാളെ കേരളത്തില്‍ ബന്ദാണ്: ജനം വലയും: 24 മണിക്കൂര്‍ എല്ലാം സ്തംഭിപ്പിക്കുമെന്ന് 10 യൂണിയനുകളുടെ മുന്നറിയിപ്പ്
കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ വെവ്വേറെയാണ് പണിമുടക്കുന്നത്. ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധവും ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. ഇതില്‍ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബര്‍ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബര്‍ കോഡ് നിലവില്‍ വന്നാല്‍ ട്രേഡ്
Full Story
  07-07-2025
ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാളെ അറസ്റ്റ് ചെയ്തു
റെക്കോഡിങ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചയാള്‍ പൊലീസ് പിടിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരന്‍ സുരേന്ദ്ര ഷായാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ക്യാമറയില്‍ കണ്ണട ഉണ്ടെന്ന് കണ്ടത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Full Story
  06-07-2025
യുകെ വിമാനം നന്നാക്കാന്‍ ബ്രിട്ടീഷ് വിദഗ്ധര്‍ തിരുവനന്തപുരത്ത് എത്തി: ചിറകുകള്‍ അഴിച്ച് തിരിച്ചു കൊണ്ടു പോകുമെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം വിമാനത്താവളത്തില്‍ 20 ദിവസമായി തുടരുന്ന അമേരിക്കന്‍ നിര്‍മ്മിത ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നുള്ള കൂറ്റന്‍ ചരക്ക് വിമാനമെത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും.

ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് സാധിച്ചില്ലെങ്കില്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകും.

ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായുള്ള യുദ്ധ വിമാനമാണ് F35. ഇറാനെതിരെയുള്ള ഇസ്രയേല്‍ വ്യാമാക്രമണത്തിലെ മുന്‍നിര പോരാളി.
Full Story
[36][37][38][39][40]
 
-->




 
Close Window