Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  30-06-2025
നഴ്‌സും ഭര്‍ത്താവും മരിച്ച നിലയില്‍: സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തിവച്ച് ജീവനൊടുക്കിയെന്നു നിഗമനം
ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം.

ഇവരുടെ ശരീരത്തില്‍നിന്ന് സിറിഞ്ച് കുത്തിവെച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രശ്മി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസിന്റെ പരിശോധന തുടരുകയാണ്.
Full Story
  29-06-2025
ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 450 രൂപ: ഇനിയും വര്‍ധിക്കുമെന്ന് വിലയിരുത്തല്‍
കേരളത്തില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് വില 450രൂപ. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.
Full Story
  29-06-2025
സ്‌കൂളുകളില്‍ സൂംബ നൃത്തം പരിശീലിപ്പിക്കുന്നതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി
സൂംബാ നൃത്തത്തെ എസ്എന്‍ഡിപി പിന്തുണയ്ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിര്‍ക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താന്‍ ശ്രമം.

ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

നിലമ്പൂര്‍ കിട്ടിയെന്ന് പറഞ്ഞ് കേരളം മുഴുവന്‍ കിട്ടില്ല. മേജറും ക്യാപ്റ്റനുമൊക്കെ അവര്‍ തീരുമാനിക്കട്ടെ. അവര്‍ അണ്ണനും തമ്പിയും കളിക്കട്ടെ. കോണ്‍ഗ്രസ്സ് നശിച്ചുകൊണ്ടിരിക്കുന്നു. ഒരു ലക്ഷം ഗ്രൂപ്പാണ് കോണ്‍ഗ്രസില്‍. കാണാന്‍ പോകുന്ന പൂരം
Full Story
  29-06-2025
തൃശൂരില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കുഴിച്ചു മൂടി: പിഞ്ചു കുഞ്ഞുങ്ങളോടെ അസ്ഥി കണ്ടെത്തി
അവിവാഹിതരായ പങ്കാളികള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. ദോഷം മാറുന്നതിനുവേണ്ടി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. തൃശ്ശൂര്‍ പുതുക്കാടാണ് സംഭവം നടവന്നത്.
സംഭവത്തില്‍ പങ്കാളികളായ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 26 കാരനാണ് ഇന്ന് രാവിലെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
മദ്യലഹരിയിലായിരുന്നു യുവാവ് സ്റ്റേഷനിലെത്തിയത്. ബാഗില്‍ അസ്ഥികൂടം ഉണ്ടെന്നും തനിക്കൊരു യുവതിയുമായി ബന്ധമുണ്ടെന്നും
ഇതിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇരുവര്‍ക്കും
Full Story
  27-06-2025
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്: ജനങ്ങളെ മാറ്റി പാര്‍പ്പിക്കും: ക്യാംപുകള്‍ തുറക്കാന്‍ നിര്‍ദേശം
മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്.
Full Story
  27-06-2025
വി.എസ് അച്യുതാനന്ദന്റെ മകനെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി ഒരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.

യുജിഎസ് മാനദണ്ഡ പ്രകാരം 7 വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തില്‍ പ്രൊമോഷന്‍ നല്‍കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. വിനു തോമസ്
Full Story
  26-06-2025
റീല്‍സ് ചിത്രീകരണം നടത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ പതിനാലാം നിലയില്‍ നിന്ന് വീണ് 21 വയസ്സുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു പരപ്പന അഗ്രഹാരയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നാണ് യുവതി താഴെ വീണത്. സൗത്ത് ബെംഗളൂരുവിലെ റായസാന്ദ്രയില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവന്ന ആന്ധ്രപ്രദേശ് ചിറ്റൂര്‍ സ്വദേശിനിയായ നന്ദിനിയാണ് മരിച്ചത്. റായസാന്ദ്രയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് എക്‌സിക്യൂട്ടീവാണ്.
രാത്രി എട്ടോടെയാണ് യുവതീയുവാക്കള്‍ അടങ്ങിയ ഒരു സംഘത്തോടൊപ്പം യുവതി നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയത്. കേസില്‍പെട്ട് ഈ ഫ്‌ലാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 വര്‍ഷമായി തടസപ്പെട്ട് കിടക്കുകയായിരുന്നു. രാത്രി 9.30ഓടെ യുവതി റീല്‍സ് എടുക്കാന്‍ കെട്ടിടത്തിന് മുകളിലേക്ക് പോകവെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാന്‍ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് യുവതി താഴേക്ക്
Full Story
  26-06-2025
കേരളത്തില്‍ തോരാതെ മഴ: 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂണ്‍ 27) അവധി
കേരളത്തില്‍് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കാനുള്ള കാരണം. മഴ കനക്കുന്ന സാഹചര്യത്തില്‍ വെള്ളി( ജൂണ്‍ 27) 5 ജില്ലകളിലും ഒരു താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട് , തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെയും നിലമ്പൂര്‍ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
നിലമ്പൂര്‍ താലൂക്കിലെ സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ 27) അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നിലമ്പൂര്‍ താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ബഡ്‌സ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്‌റസകള്‍ക്കും നാളെ (ജൂണ്‍ 27 ന്) ജില്ലാ കളക്ടര്‍ വി.ആര്‍
Full Story
[37][38][39][40][41]
 
-->




 
Close Window