Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
ഇന്ത്യ/ കേരളം
  25-06-2025
ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മലയോരത്ത് കനത്ത മഴ: മണ്ണിടിഞ്ഞു: ജനങ്ങള്‍ പ്രതിഷേധിച്ചു
ചൂരല്‍മല മേഖലയില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. അസാധാരണമായ നിലയില്‍ നീരൊഴുക്കും വര്‍ധിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ശക്തമായ മഴയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്.
ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ കബനി നദിയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് കബനി നദിയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കബനി നദിയുടെ കാക്കവയല്‍ സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അതേസമയം,
ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയില്‍ നാട്ടുകാരുടെ പ്രതിഷേധം. ബെയ്ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. മഴ ശക്തമായപ്പോള്‍
Full Story
  25-06-2025
കേരളത്തിലെ 977 ആളുകളെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പദ്ധതിയിട്ടതായി ദേശീയ അന്വേഷണ ഏജന്‍സി
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 977 ആളുകളെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (NIA) കോടതിയില്‍. ഹിറ്റ്‌ലിസ്റ്റില്‍ മുന്‍ ജില്ലാ ജഡ്ജിയും ഉള്‍പ്പെടുന്നു. ശ്രീനിവാസന്‍ വധക്കേസിലെ പ്രതി സിറാജുദ്ദീനില്‍ നിന്നും 240 പേരുടെ പട്ടിക പിടിച്ചെടുത്തുവെന്നും എന്‍ഐഎ പറയുന്നു.
അബ്ദുല്‍ വഹാബിന്റെ പേഴ്‌സില്‍ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുന്‍ ജില്ലാ ജഡ്ജിയുടെ പേരുള്ളത്. അറസ്റ്റിലായ അയൂബിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖിന്റെ കൈയില്‍ നിന്ന് 232 പേരുടെ പട്ടികയും കിട്ടി . ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാല്‍, റിയാസുദീന്‍, അന്‍സാര്‍ കെ പി, സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോഴാണ് എന്‍ഐഎ
Full Story
  19-06-2025
നിലമ്പൂരില്‍ പോളിങ് 75 ശതമാനം കടക്കുമെന്നു സൂചന: 10 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍. കത്രിക അടയാളത്തില്‍ പി വി അന്‍വറും എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും രംഗത്തുണ്ട്. ഇവര്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം (ജൂണ്‍) 23 നാണ് വോട്ടെണ്ണല്‍.

നിലമ്പൂരില്‍ പോളിങ് 76 ശതമാനം കടക്കുമെന്നാണു റിപ്പോര്‍ട്ട്.
നിലമ്പൂരില്‍ പോളിങ് 76 ശതമാനം കടക്കും എന്ന് സൂചന. കണക്കുകള്‍ ഇങ്ങനെ

രാവിലെ 7 മുതല്‍ 9 വരെ - 13.15 %
11 മണി വരെ - 30.15 %
1 മണി വരെ - 46.73 %
3 മണി വരെ - 59.68 %
5 മണി വരെ - 70.76
Full Story
  19-06-2025
ആണ്‍സുഹൃത്തിനോട് വര്‍ത്തമാനം പറഞ്ഞ യുവതിക്ക് പരസ്യ വിചാരണ: യുവതി ജീവനൊടുക്കി: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മന്‍സിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ പിണറായി കായലോട് പറമ്പായിയിലാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പൊലീസ് അറസ്റ്റ്ചെയ്തു. റസീന എഴുതിയ കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പറമ്പായി സ്വദേശികളായ എം സി മന്‍സിലില്‍ വി സി മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്‌നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
കായലോട് അച്ചങ്കര പള്ളിക്കു സമീപം ഞായറാഴ്ച വൈകിട്ട്
Full Story
  17-06-2025
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു: വോട്ടിങ് മറ്റന്നാള്‍ (ജൂണ്‍ 19)
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ അവസാനിച്ചു. നാടകീയ രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും വിവാദങ്ങളും കടന്ന് നിലമ്പൂര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലെത്തും. കൊട്ടിക്കലാശം നടത്താതെ വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു ഇതേ മണ്ഡലത്തില്‍ നിന്നു രാജിവച്ച് അവിടെ തന്നെ ഇപ്പോള്‍ മത്സരിക്കുന്ന പി.വി അന്‍വര്‍.
പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ മുതല്‍ എല്‍ഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്.
വലിയ സ്വാധീനമില്ലാത്ത മണ്ഡലമെങ്കിലും പോരിനുറച്ചുതന്നെയാണ് കളത്തില്‍ എന്‍ഡിഎയും സജീവമായത്. പുതിയ
Full Story
  16-06-2025
മോഡലിങ് രംഗത്തുള്ള ശീതള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍: മ്യൂസിക് വീഡിയോകളില്‍ പ്രശസ്തയാണ് ശീതള്‍
പ്രശസ്തയായ മോഡലിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കനാലില്‍ കണ്ടെത്തി. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡല്‍ ശീതള്‍ എന്ന സിമ്മി ചൗധരിയാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സോനിപതിലെ കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാനിപ്പത്തില്‍ സഹോദരി നേഹക്കൊപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ജൂണ്‍ 14ന് അഹാര്‍ ജില്ലയില്‍ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതള്‍. സഹോദരി മടങ്ങിയെത്താന്‍ വൈകിയപ്പോള്‍ നേഹ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.

മുന്‍ കാമുകന്‍ സുനിലില്‍ നിന്ന് ശീതള്‍ പീഡനം നേരിട്ടതായി സഹോദരിയുടെ പരാതി പറയുന്നു. ആറു മാസം
Full Story
  16-06-2025
2027ല്‍ ഇന്ത്യയില്‍ ജനസംഖ്യാ കണക്കെടുപ്പ്: ജാതി സെന്‍സസ് നടത്തുമെന്നും റിപ്പോര്‍ട്ട്
2027 സെന്‍സസിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും നടത്തും. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ എന്നിവ സമാഹരിക്കും. തുടര്‍ന്ന്, ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രണ്ടാം ഘട്ടത്തില്‍, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ശേഖരിക്കും.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ഏകദേശം 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും നിയോഗിക്കും. ലഡാക്കിലും ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്
Full Story
  15-06-2025
ഇടവപ്പാതി കഴിഞ്ഞിട്ടും കോരിച്ചൊരിഞ്ഞ് പെരുമഴ: 9 ജില്ലകളില്‍ നാളെ (തിങ്കള്‍ 16/6) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാഹിയിലും കുട്ടനാട് താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ
Full Story
[38][39][40][41][42]
 
-->




 
Close Window