Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
ഇന്ത്യ/ കേരളം
  09-02-2025
കെജ്രിവാള്‍ പണത്തിന് പിന്നാലെ പോയി; മതി മറന്നു പെരുമാറി: കെജ്രിവാളിന്റെ ആദ്യഗുരു അണ്ണാ ഹസാരെ
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. തന്റെ ഉപദേശങ്ങളൊന്നും അരവിന്ദ് കെജ്രിവാള്‍ കേട്ടില്ലെന്നും പണത്തിന് പിന്നാലെ പോയി മതി മറന്നെന്നും അണ്ണാ ഹസാരെ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണമെന്നും ഹസാരെ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍ സംശുദ്ധിയോടുകൂടി വേണം മത്സരിപ്പിക്കേണ്ടത്. സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകള്‍, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ കെജരിവാള്‍ തയ്യാറായില്ലെന്നുമാണ് ഹസാരെയുടെ വാക്കുകള്‍.
Full Story
  08-02-2025
വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്ന് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു
മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്റ്റാഫ് ആയിരുന്ന പ്രഭിനെ സസ്പെന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാന്റ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്.

2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. സ്ത്രീധനം നല്‍കിയത് കുറവെന്നും പറഞ്ഞും പീഡിപ്പിച്ചുവെന്നും ജോലി ഇല്ലെന്ന് പറഞ്ഞും ഉപദ്രവമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ
Full Story
  08-02-2025
27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ തലസ്ഥാനത്ത് അധികാരം പിടിച്ച് ബിജെപി: ഡല്‍ഹിയില്‍ മോദി തരംഗം
2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങള്‍ ബിജെപി നടത്തിയെങ്കിലും മികച്ച പ്രകടനം എന്ന നിലയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഡല്‍ഹി നിയമസഭയുടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ വിജയത്തിനപ്പുറം വീണ്ടും ഒരു മോദി മാജിക് കൂടിയാണ് ചര്‍ച്ചയാകുന്നത്. മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പാണ് ഡല്‍ഹിയില്‍ കാണാന്‍ കഴിയുന്നത്.
തൂടര്‍ച്ചയായി മൂന്ന് തവണ രാജ്യം തന്നെ പിടിച്ചിട്ടും ബിജെപിയുടെ കയ്യില്‍ നിന്നും അകലെയായിരുന്നു രാജ്യ തലസ്ഥാനം. 1993 ഡിസംബര്‍ മുതല്‍ 2003 ഡിസംബര്‍ വരെ ബിജെപിക്ക് 3 മുഖ്യമന്ത്രിമാര്‍ ഉണ്ടായി. ഈ അവസ്ഥക്ക് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നു.
എന്നാല്‍ മൂന്നാം മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തിയതോടെ ഡല്‍?ഹി നിയമസഭയിലും പൊട്ടിത്തെറികള്‍ക്ക്
Full Story
  08-02-2025
ഡല്‍ഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചു: തെറ്റായ വാഗ്ദാനം നല്‍കുന്നവര്‍ക്ക് ഈ വിജയം പാഠമാകും - അമിത്ഷാ
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നും ഡല്‍ഹിയിലെ നുണകളുടെ ഭരണം ആവസാനിച്ചെന്നും എഎപിയുടെ പരാജയം പരാമര്‍ശിച്ചുകൊണ്ട് അമിത്ഷാ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു

''ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്തുകൊണ്ട് ഡല്‍ഹിയെ ആം ആദ്മിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ പ്രവര്‍ത്തിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തുടനീളമുള്ള പൊതുജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇത് ഒരു പാഠമാകും,'' അമിത് ഷാ എക്‌സില്‍
Full Story
  07-02-2025
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചതില്‍ ആശങ്ക അറിയിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കും
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന
Full Story
  07-02-2025
കേരളത്തില്‍ നികുതി കൂട്ടി; ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല: ശമ്പള പരിഷ്‌കരണവും ഇല്ല: കേരള ബജറ്റ്
സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെന്‍ഷനില്‍ വര്‍ധനയില്ല. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍.
സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ കെ.എന്‍ ബാല?ഗോപാല്‍ പറഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷന്‍ 200 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും മൂന്നു മാസത്തെ കുടിശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കും എന്ന് മാത്രമായിരുന്നു ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്.

ഭൂനികുതി വര്‍ധനവിലൂടെ നൂറുകോടിയുടെ
Full Story
  06-02-2025
എറണാകുളത്ത് ചായക്കടയില്‍ ഇഡലി ഉണ്ടാക്കുന്ന സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.

ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരുക്കേറ്റവരുടെ പേരുവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാള്‍ ഇതര സംസ്ഥാനക്കാരനായ സുമിത് ആണെന്നും പൊലീസ് വ്യക്തമാക്കി.

ചായ കുടിക്കാന്‍ കടയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്ന് കടയിലെത്തിയ യുവതി
Full Story
  05-02-2025
ക്രിസ്മസ്- പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം കണ്ണൂര്‍ ഇരിട്ടി സ്വദേശി സത്യന്
കണ്ണൂര്‍ ചക്കരക്കല്ലിലെ മുത്തു ഏജന്‍സി വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം വി എന്നയാളുടെ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സിയില്‍ നിന്ന് 10 ടിക്കറ്റാണ് സത്യന്‍ എടുത്തത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഉടമ കൂട്ടിച്ചേര്‍ത്തു.

മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് നിരവധി തവണ ബംപര്‍ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബംപര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറയുന്നു. കണ്ണൂരിലെ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സ്ഥിരം കളിക്കാരനായ അനീഷ് അടുത്ത കാലത്ത് പരിക്ക് പിടികൂടിയതോടെയാണ് ഗെയിമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നാലു ഹോള്‍സെയില്‍ ലോട്ടറി കടകള്‍ ഉള്‍പ്പെടെ ആകെ 6
Full Story
[53][54][55][56][57]
 
-->




 
Close Window