|
|
|
|
|
| മോഷ്ടിച്ച സ്വര്‍ണം യുവതി വിഴുങ്ങി: പുറത്തു വരാന്‍ കാത്തിരിപ്പ്: സിനിമാ മോഡല്‍ സംഭവം മലപ്പുറത്ത് |
|
നിലമ്പൂരില്‍ നിന്ന് പുറത്തുവരുന്നത് ഫഹദ് ഫാസില്‍ അഭിനയിച്ച 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമാ കഥക്ക് സമാനമായ മോഷണ കഥയാണ്. കട്ടെടുത്ത മാല വിഴുങ്ങിയത് ഇവിടെ ഒരു യുവതിയാണ്. സിനിമയിലെ മോഷണം ബസിലായിരുന്നെങ്കില്‍ ഇവിടെ ഒരു ആശുപത്രി വരാന്തയില്‍ വച്ചാണ്. സംഭവം ഇങ്ങനെ.
ക്ലിനിക്കില്‍വച്ച് കുട്ടിയുടെ കഴുത്തില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണമാല യുവതി വിഴുങ്ങുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 10ന് രാത്രി 9ന് ആണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തില്‍നിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. |
|
Full Story
|
|
|
|
|
|
|
| പോലീസ് വാഹനം ഇടിച്ച് പെണ്‍കുട്ടി മരിച്ച കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം: ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാഹ്നവിയാണു കൊല്ലപ്പെട്ടത് |
|
അമേരിക്കയില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ (23) കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സിയാറ്റില്‍ നഗരസഭ സമ്മതിച്ചു. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ഈ കേസില്‍ ഇതോടെ ഭാഗികമായ പരിഹാരമായി.
സിയാറ്റിലിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനം ജാഹ്നവിയെ ഇടിച്ചത്. 2023ലായിരന്നു അപകടം. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു അടിയന്തര കോളിനോട് പ്രതികരിക്കാന്‍ പോകുകയായിരുന്നു ഡേവ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗപരിധിയുള്ള സ്ഥലത്ത് 119 കിലോമീറ്റര്‍ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് വാഹനത്തിലെ എമര്‍ജന്‍സി ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. |
|
Full Story
|
|
|
|
|
|
|
| മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: വീടുകള്‍ക്ക് തീയിട്ടു: വെടിവയ്പ്പുണ്ടായെന്ന് റിപ്പോര്‍ട്ട് |
|
മണിപ്പൂരില്‍ കുക്കി - തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു. വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനമുണ്ട്.
മണിപ്പൂര്‍ ഉഖ്രുലിലാണ് വീണ്ടും കുക്കി - തെങ്ഖുല്‍ നാഗാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി വീടുകള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉഖ്രുലില്‍ നിന്ന് നിരവധിപേര്‍ സമീപമുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷപരമായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് |
|
നടന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി നോട്ടീസ് അയച്ചത്. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് വ്യക്തത വരുത്താനാണ് ഇ.ഡിയുടെ നീക്കം.
ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ മറവില്‍ എന്തെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക കൈമാറ്റങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം നേരത്തെ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. പ്രതികള്‍ |
|
Full Story
|
|
|
|
|
|
|
| ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്: കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ |
|
ഫെബ്രുവരി 12ന് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. ഷോപ്പിങ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കും. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 പണി നിര്‍ത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍, ശബരിമല തീര്‍ത്ഥാടകരെയും |
|
Full Story
|
|
|
|
|
|
|
| എബരിമയിലെ കൊടിമരം പുനപ്രതിഷ്ഠിച്ചതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി |
|
ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക ടീം രൂപീകരിക്കണമെന്നും നിര്‍ദേശം. മഹസര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സ്വര്‍ണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണമെന്നും, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി.
സ്വര്‍ണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിക്കുന്ന പന്ത്രണ്ടാമത്തെ ഇടക്കാല ഉത്തരവാണിത്. കൊടിമര നിര്‍മ്മാണത്തിലെ ക്രമക്കേട് ഗുരുതര സ്വഭാവത്തിലുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആറോളം ആളുകളില്‍ നിന്നായി 412 |
|
Full Story
|
|
|
|
|
|
|
| ഫോണ്‍ കേടായി: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി |
|
മൊബൈല്‍ ഫോണ്‍ തകരാറിലായതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ നഴ്സിങ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂര്‍ സ്വദേശി ആരോണ്‍ അനില്‍ ജോസ് (19)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആരോണ്‍.
കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഫോണ്‍ നന്നാക്കാന്‍ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോണ്‍ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നു. മൊബൈല്‍ ഫോണ്‍ അഡിക്റ്റായിരുന്ന ആരോണ്‍. ഫോണ്‍ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായി മാറിയിരുന്നു. വീട്ടില്‍ പിതാവിനൊപ്പമായിരുന്നു |
|
Full Story
|
|
|
|
|
|
|
| ഇടതുപക്ഷം ജയിച്ചാല്‍ 'പാവപ്പെട്ട' എന്ന പ്രയോഗം മലയാള ഭാഷയില്‍ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ |
|
സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ 'പാവപ്പെട്ട' എന്ന പ്രയോഗം തന്നെ ഇല്ലാത്ത വിധം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും കേരളത്തെ ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി പരിശോധിക്കുമെന്നും ഉള്‍ക്കൊള്ളേണ്ട വിമര്‍ശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്റെ അഭിപ്രായവും എം വി ഗോവിന്ദന്‍ തള്ളി. സച്ചിദാനന്ദന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിന്റേതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതിന് അര്‍ത്ഥം |
|
Full Story
|
|
|
|
| |