Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ ഇതാ കൊറിയയില്‍ റിലീസിന് ഒരുങ്ങുന്നു; ഇതിനു മുന്‍പ് ബാഹുബലിയാണ് ഈ നേട്ടം സ്വന്തമാക്കിയത്
Text By: Reporter, ukmalayalampathram
ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' കൊറിയയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏപ്രിലില്‍ ആകും ചിത്രത്തിന്റെ കൊറിയന്‍ റിലീസ്. 100 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലിയ്ക്ക് ശേഷം ഇതാദ്യമായാണൊരു തെന്നിന്ത്യന്‍ ചിത്രം കൊറിയയില്‍ റിലീസ് ചെയ്യപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയായ നൂറി പിക്‌ചേഴ്‌സ് ആണ് മാര്‍ക്കോ കൊറിയയില്‍ വിതരണത്തിന് എത്തിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് കൊറിയയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഓപ്പണിങ്ങും കൂടിയാണ് മാര്‍ക്കോയ്ക്ക് ലഭിക്കാന്‍ പോകുന്നത്.
 
Other News in this category

 
 




 
Close Window