Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹണി റോസ് രണ്ടുമണിക്കൂറോളം രഹസ്യമൊഴി നല്‍കി
Text By: Reporter, ukmalayalampathram
ഹണിയുടെ ഈ മൊഴിയായിരിക്കും ബോബിയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധ്യത ഉണ്ടോ എന്നകാര്യത്തില്‍ നിര്‍ണായമാക്കുക. ഹണി റോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്തുവരികയാണ്. നിലവില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികമായി അധിക്ഷേപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായയിലെ 75, ഐടി ആക്ടിലെ 67 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
മുന്‍പ് ബോബി ചെമ്മണ്ണൂരില്‍ നിന്ന് താന്‍ നേരിട്ട ദ്വയാര്‍ത്ഥം കലര്‍ന്ന ലൈംഗികാധിക്ഷേപങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ ആലക്കോടുള്ള ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളടക്കം പരാതിയില്‍ പറയുന്നു. ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാക്ഷേപ നിറഞ്ഞ പരാമര്‍ശങ്ങളും ഡിജിറ്റല്‍ തെളിവുകളും ഹണിറോസ് ഹാജരാക്കിയിട്ടുണ്ട്. തന്റെ പേരും ചിത്രവും തമ്പ്‌നെയ്‌ലായി ഉപയോഗിച്ച് ലൈംഗികാതിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പ്രചാരം നല്‍കിയ ഇരുപതോളം യൂട്യൂബ് ചാനലുകള്‍ക്കെതിരെയും ഹണി റോസ് പരാതി നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window