Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
ആശിര്‍വാദ് സിനിമാസ് റിലീസിനെത്തിക്കുന്ന ഉണ്ണി മുകുന്ദ ചിത്രം ഗെറ്റ് സെറ്റ് ബേബിയിലെ ഗാനം റിലീസ് ചെയ്തു
Text By: Reporter, ukmalayalampathram
100 ക്ലബ്ബില്‍ ഇടം നേടിയ മാര്‍ക്കോയ്ക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമായ ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായികയാകുന്നത്. ശക്തിശ്രീ ഗോപാലനും കപില്‍ കപിലനും ചേര്‍ന്ന് ആലപിച്ച, മനമേ ആലോലം എന്ന ഗാനം ഇതിനകം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലെ നിരവധി കാഴ്ചക്കാരെ സൃഷ്ടിച്ചിട്ടുണ്ട്.

വൈ.വി രാജേഷും, അനൂപ് രവീന്ദ്രനും എഴുതി, വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. മോഹന്‍ലാലിനെ കൂടാതെ ആദ്യമായി ആശിര്‍വാദ് സിനിമാസ് വിതരണത്തിനെടുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. സാം സി.എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍ ആണ് നിര്‍വഹിക്കുന്നത്.

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ആദ്യചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ റിലീസിനും ഒരാഴ്ച്ച മുന്‍പ് മാര്‍ക്കോ സോണി ലിവിലൂടെ റിലീസ് ചെയ്യും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇരുവരെയും കൂടാതെ ചെമ്പന്‍ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. കിങ്സ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.
 
Other News in this category

 
 




 
Close Window