Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
ആവേശം ടീമിന്റെ പുതിയ സിനിമ പൈങ്കിളിയുടെ ട്രെയിലര്‍ വീഡിയോ ഇറങ്ങി
Text By: Reporter, ukmalayalampathram
ആവേശത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ എഴുതി, ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളിയുടെ ട്രെയ്ലര്‍ പുറത്ത്. റൊമാന്റ്റിക്ക് കോമഡി സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആവേശത്തിലെ അമ്പാന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സജിന്‍ ഗോപുവാണ് നായകനാകുന്നത്.

Watch Trailer: -


ഫഹദ് ഫാസിലും, ജിത്തു മാധവനും ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അര്‍ബന്‍ ആനിമല്‍ എന്നീ പ്രൊഡക്ഷന്‍ ഹൗസുകളുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായികയാകുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ടിരിക്കുന്ന പൈങ്കിളിയിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയത് വിനായക് ശശികുമാര്‍ ആണ്.

ചിത്രത്തിലെ, കഴിഞ്ഞ ദിവസം റീലിസ് ചെയ്ത റാപ്പര്‍ ഫെജോ പാടിയ 'ഹാര്‍ട്ട് അറ്റാക്ക്' എന്ന ഗാനം ഇതിനോടകം 13 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്. സജിന്‍ ഗോപുവിനെയും, അനശ്വരയെയും കൂടാതെ, ആവേശം ഫെയിം റോഷന്‍ ഷാനവാസ്, ചന്ദു സലിം കുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിയമ വ്യവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ഭ്രാന്ത് അഭിനയിക്കുന്ന ഒരു യുവാവ് പ്രണയത്തില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഫെബ്രുവരി 14, വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യാനിരിക്കുന്ന പൈങ്കിളിയുടെ ഛായാഗ്രഹണം അര്‍ജുന്‍ സേതുവും, എഡിറ്റിങ് കിരണ്‍ ദാസും ആണ് കൈകാര്യം ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window