Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
മമ്മൂട്ടി കിടിലന്‍ ഗെറ്റപ്പില്‍ എത്തുന്ന ബസൂക്ക വിഷുവിന് റിലീസ് ചെയ്യും
Text By: Reporter, ukmalayalampathram
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10 ന് റിലീസ് ചെയ്യും. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആദ്യം ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.

പിന്നീട് മോഹന്‍ലാലിന്റെ എമ്പുരാനൊപ്പം ബസൂക്ക ക്ലാഷ് റിലീസ് ചെയ്യും എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അണിയറപ്രവര്‍ത്തകരും മമ്മൂട്ടിയും സോഷ്യല്‍ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റീലിസ് തീയതി ഏപ്രില്‍ 10 ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍, ജഗദീഷ്, ഷൈന്‍ ടോം ചാക്കോ, ഭാമ അരുണ്‍, ഐശ്വര്യ മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഏറെ നാളുകളായി റിലീസ് മാറ്റിവെയ്ക്കപ്പെട്ട ബസൂക്കയില്‍ ഒരുമിച്ച് അഭിനയിച്ച് ശേഷം ഗൗതം മേനോന്‍ മമ്മൂട്ടിയോട് പറഞ്ഞ കഥയായിരുന്നു പിന്നീട് 'ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ്' എന്ന ചിത്രമായി മാറിയത് എന്നതും ശ്രദ്ധേയമാണ്.

നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ്. റിലീസ് തീയതി അറിയിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ട പോസ്റ്ററില്‍ സ്‌റ്റൈലിഷ് ലുക്കില്‍ സ്യൂട്ട് ധരിച്ച് വിന്റജ് കാറില്‍ കൈവെച്ച് നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം.

ടോള്‍വിന്‍ കുര്യാക്കോസ്, വിക്രം മെഹ്റ, റോഹന്‍ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന് യോഡ്‌ലീ ഫിലിംസ്, തിയറ്റര്‍ ഓഫ് ഡ്രീംസ് എന്നീ പ്രൊഡക്ഷന്‍ കമ്പനികളുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്.
 
Other News in this category

 
 




 
Close Window