Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
'മദനമോഹം'; മലയാള സിനിമയില്‍ ഇറോട്ടിക് ത്രില്ലര്‍: കുഞ്ഞിത്തേയിയുടെ കഥ
Text By: UK Malayalam Pathram
സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മദനമോഹം'. വായകോടന്‍ മൂവി സ്റ്റുഡിയോ, ന്യൂ ജെന്‍ മൂവിമേക്കേഴ്സുമായി സഹകരിച്ചുകൊണ്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. 'ഐ ആം എ ഫാദര്‍' എന്ന സിനിമക്കുശേഷം വായകോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂധനന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാര്‍, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുക.
'എ ടെയില്‍ ഓഫ് കുഞ്ഞിത്തേയി' എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ ഗോവിന്ദന്‍ ടി., കെ.എസ്. വിനോദ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആര്‍ട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുണ്‍, ലിറിക്‌സ്: പ്രശാന്ത്, അസിസ്റ്റന്റ് ഡയറക്ടര്‍: വിഷ്ണു, അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശങ്കര്‍ജി, പ്രൊഡക്ഷന്‍ മാനേജര്‍: ബിജു, സ്റ്റില്‍സ്: വിഷ്ണു എസ്.എ., പബ്ലിസിറ്റി ഡിസൈന്‍സ്: സത്യന്‍സ്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ. തങ്കച്ചന്‍, പി.ആര്‍.ഒ.: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
 
Other News in this category

 
 




 
Close Window