Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
സിനിമ
  Add your Comment comment
പ്രണയത്തിന്റെ മൂല്യങ്ങളുമായി എത്തുന്നു ഇത്തിരി നേരം; നായിക - സെറിന്‍ ശിഹാബ്, നായകന്‍ റോഷന്‍ മാത്യു
Text By: UK Malayalam Pathram
പ്രണയത്തില്‍ സമയത്തിനുള്ള മൂല്യം തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രമോഷനുമായി ''ഇത്തിരി നേരം'' ടീം പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയത്. അഞ്ജനയായി ''ഇത്തിരി നേരം'' എന്ന സിനിമയില്‍ എത്തുന്നത് സെറിന്‍ ശിഹാബാണ്, അനീഷായി റോഷന്‍ മാത്യുവും...

ഒരു സീരീസുപോലെയാണ് ഈ നഷ്ടപ്രണയങ്ങളുടെ വീഡിയോ പുറത്തിറക്കിയത്. പ്രണയത്തില്‍ രണ്ടാമതൊരു അവസരം ലഭിക്കുന്നതിന്റെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെയൊരു വേറിട്ട പ്രമോഷനുമായി എത്തിയത്. സൂര്യ ജി.കെ എന്ന ആര്‍ട്ടിസ്റ്റിന്റെ വരയ്ക്ക് ബേസില്‍ ഒരുക്കിയ ചിത്രത്തില്‍ നിന്നുള്ള സംഗീതവും വീഡിയോയിലുണ്ട്. ചിത്രം ഒക്ടോബര്‍ 31ന് തീയറ്ററുകളില്‍ എത്തും. തിരുവനന്തപുരം നഗരത്തെ പശ്ചാത്തലമാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ അനീഷിനും അഞ്ജനയ്ക്കും തങ്ങളുടെ പ്രണയം തിരിച്ചുപിടിക്കാനാവുമോ?

പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. പൂര്‍ണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്‌റ്റൈന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്‌റ്റൈന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്ദു, ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു ആര്‍.എസ്., അമല്‍ കൃഷ്ണ, അഖിലേഷ് ജി.കെ., ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍, മൈത്രേയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ക്യാമറ: രാകേഷ് ധരന്‍. വരികള്‍ എഴുതി സംഗീതം ഒരുക്കിയത് ബേസില്‍ സിജെ. എഡിറ്റര്‍: ഫ്രാന്‍സിസ് ലൂയിസ്. സൗണ്ട് ഡിസൈന്‍, ലൊക്കേഷന്‍ സൗണ്ട്: സന്ദീപ് കുറിശ്ശേരി. സൗണ്ട് മിക്‌സിങ്: സന്ദീപ് ശ്രീധരന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍: മഹേഷ് ശ്രീധര്‍. വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍. മേക്കപ്പ്: രതീഷ് പുല്‍പ്പള്ളി. വി.എഫ്.എക്‌സ്.: സുമേഷ് ശിവന്‍. കളറിസ്റ്റ്: ശ്രീധര്‍ വി (ഡി ക്ലൗഡ്). ഡയറക്ടര്‍സ് അസിസ്റ്റന്റ്: നിരഞ്ജന്‍ ആര്‍. ഭാരതി. അസോസിയേറ്റ് ഡയറക്ടര്‍സ്: ശിവദാസ് കെ.കെ., ഹരിലാല്‍ ലക്ഷ്മണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയേഷ് എല്‍.ആര്‍. സ്റ്റില്‍സ്: ദേവരാജ് ദേവന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: നിതിന്‍ രാജു, ഷിജോ ജോസഫ്, സിറില്‍ മാത്യു. ടൈറ്റില്‍ ഡിസൈന്‍: സര്‍ക്കാസനം. ഡിസ്ട്രിബ്യൂഷന്‍: ഐസ്‌കേറ്റിംഗ് ഇന്‍ ടോപിക്‌സ് ത്രൂ ശ്രീപ്രിയ കംബൈന്‍സ്. ട്രെയിലര്‍: അപ്പു എന്‍. ഭട്ടതിരി. പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍. പി.ആര്‍.ഒ.: മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റ്.
 
Other News in this category

 
 




 
Close Window