Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
Text By: Jinod Kumar

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ദേശവിളക്ക് നടത്തുന്നത്. അന്നേ ദിവസം തത്വമസി യുകെ, ശ്രീ ഗുരുവായൂരപ്പ സേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഉള്ള ഭജന. ഗുരുവായൂരപ്പ സേവാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന, പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. നീരാഞ്ജനം നടത്താന്‍ താത്പര്യമുള്ള ഭക്ത ജനങ്ങള്‍ സംഘടകരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സുരേഷ് ബാബു - 07828137478 ഗണേഷ് ശിവന്‍ - 07405513236 സുബാഷ് ശാര്‍ക്കര - 07519135993 രമാ രാജന്‍ - 07576492822

 
Other News in this category

 
 




 
Close Window