Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച്, യുകെ & അയര്‍ലണ്ട് റിജിയന്‍ 20ാമത്തെ നാഷണല്‍ കോണ്‍ഫറന്‍സ് സിന്‍ഡനില്‍
Text By: UK Malayalam Pathram
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച്, യുകെ & അയര്‍ലണ്ട് റിജിയന്‍ 20ാമത്തെ നാഷണല്‍ കോണ്‍ഫറന്‍സ് സിന്‍ഡനില്‍ വെച്ച് ഈമാസം ആറ്, ഏഴ്, എട്ട് തീയതികളില്‍ നടത്തപ്പെടും. ആറിന് വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് പൊതുയോഗം ആരംഭിക്കും. റിജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍. സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോണ്‍ഫ്രന്‍സിന്റെ മുഖ്യ പ്രഭാഷകരായി ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ഇന്റര്‍ നാഷ്ണല്‍ സെക്രട്ടറി പാസ്റ്റര്‍. ജോണ്‍ തോമസും, പാസ്റ്റര്‍ വര്‍ഗ്ഗീസ് ജോഷ്വവും ആയിരിക്കും. ശനിയാഴ്ച രാവിലെ 8:30 ശിശൂഷകന്മാര്‍ക്കുള്ള ഓഡിനേഷന്‍ സര്‍വ്വിസ് ഉണ്ടായിരിക്കും. രാവിലെ പത്തു മണിക്ക് പൊതുയോഗം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:30 സണ്ടേസ്‌കൂള്‍, സി.ഇ.എം സമ്മേളനത്തില്‍ പാസ്റ്റര്‍. എബിന്‍ തങ്കച്ചന്‍ ശിശൂഷിക്കും. ഉച്ചകഴിഞ്ഞ് 4:30 മുതലുള്ള വനിതാ സമ്മേളനത്തില്‍ സിസ്റ്റര്‍. ഫേബാ അജിത്ത് ശിശൂഷിക്കും. സിസ്റ്റര്‍ ഷൈനി തോമസ് നേത്യത്വം കൊടുക്കും. വൈകിട്ട് ആറു മണിക്ക് പൊതു സമ്മേളനം ആരംഭിക്കും. ഞായറാഴ്ച്ച പൊതു സഭായോഗത്തോടെ നാഷ്ണല്‍ കോണ്‍ഫ്രന്‍സ് സമാപിക്കും. പാസ്റ്റര്‍. അജിത്ത് ജോര്‍ജ്ജും, പാസ്റ്റര്‍. സിബി കുര്യനും നേത്യത്വം കൊടുക്കുന്ന ശാരോന്‍ നാഷ്ണല്‍ ക്വയര്‍ ഗാനങ്ങള്‍ ആരംഭിക്കും. സ്വിന്‍ഡനിലെ പെനിയേല്‍ ക്രിസ്ത്യന്‍ അസംബ്ലി ഈ കോണ്‍ഫ്രന്‍സിനു ആതിതേയത്വം വഹിക്കും. പാസ്റ്റര്‍. ചാള്‍സ് ജേക്കബ് ലോക്കല്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.
 
Other News in this category

 
 




 
Close Window