Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
70 ബ്രിട്ടീഷ് പൗരന്മാര്‍ തടങ്കലില്‍; ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാരോപണം
reporter

ദുബായ്/അബുദാബി: ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതിന് ഏകദേശം 70 ബ്രിട്ടീഷ് പൗരന്മാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യിഎഇ) തടങ്കലിലായതായി റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരികളും പ്രവാസികളും വിമാന ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത നിയമങ്ങളുടെ പേരിലാണ് അറസ്റ്റിലായത്. നയതന്ത്ര ഇടപെടല്‍ അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയ സുരക്ഷ സംരക്ഷിക്കാനെന്ന പേരില്‍ ദുബായ്, അബുദാബി പോലുള്ള നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. രാജ്യത്തിന്റെ സുരക്ഷിതവും വിനോദസഞ്ചാരത്തിന് അനുയോജ്യവുമായ ഇമേജ് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് വിമര്‍ശകര്‍ പറയുന്നത്. തടങ്കലിലായവരെ തിരക്കേറിയ പോലീസ് സെല്ലുകളിലും ജയിലുകളിലും പാര്‍പ്പിച്ചിരിക്കുകയാണെന്നും, ചിലര്‍ക്ക് ഉറക്കം, ഭക്ഷണം, മരുന്ന് എന്നിവ നിഷേധിക്കപ്പെട്ടതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ചിലരെ അറബിക് ഭാഷയില്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് കോണ്‍സുലര്‍ സഹായം പല കേസുകളിലും നിഷേധിക്കപ്പെടുന്നുവെന്നാണ് വിവരം. ഇപ്പോള്‍ വെറും അഞ്ചു തടവുകാര്‍ക്കാണ് കോണ്‍സുലര്‍ സഹായം ലഭിക്കുന്നതെന്ന് അധികൃതര്‍ കരുതുന്നു. ചിലരെ ബ്രിട്ടീഷ് എംബസിയെ സമീപിക്കരുതെന്ന് പോലും നിര്‍ദ്ദേശിച്ചതായും ആരോപണം ഉണ്ട്. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്നത് മാത്രമല്ല, അത്തരത്തിലുള്ള ചിത്രങ്ങള്‍ കൈവശം വച്ചാലും ഗുരുതര കുറ്റമായി കണക്കാക്കപ്പെടും. ഇതിന് 10 വര്‍ഷം വരെ തടവും £200,000 വരെ പിഴയും ലഭിക്കാനിടയുണ്ട്.

 
Other News in this category

 
 




 
Close Window