Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
ഗോവയില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് അനുഭവം വൈറലായി
reporter

ലണ്ടന്‍: ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് സേവനങ്ങളുടെ വേഗതയും കുറഞ്ഞ നിരക്കും വിദേശികളെ പലപ്പോഴും അമ്പരപ്പിക്കുന്നുണ്ട്. ഗോവയില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി ഗ്രോസറി ഓര്‍ഡര്‍ ചെയ്ത അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബ്രിട്ടീഷ് യുവതി ക്ലോയും അതുപോലെ അമ്പരന്നിരിക്കുകയാണ്.

ക്ലോ പോസ്റ്റ് ചെയ്ത 'അണ്‍ബോക്‌സിംഗ്' വീഡിയോയില്‍ മല്ലിയില, വെളുത്തുള്ളി, കുക്കുംബര്‍, തക്കാളി എന്നിവയ്‌ക്കൊപ്പം മൂന്ന് പാക്കറ്റ് ഡോഗ് ഫുഡും ഉള്‍പ്പെട്ടിരുന്നു. 29 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിയതായി അവള്‍ പറയുന്നു. യുകെയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ വില തന്നെ ഞെട്ടിച്ചതായാണ് ക്ലോ വ്യക്തമാക്കിയത്. ആകെ ചിലവായത് 822 രൂപ. ഇതില്‍ മൂന്ന് പാക്കറ്റ് ഡോഗ് ഫുഡിന് മാത്രം 439 രൂപ ചെലവായി. യുകെയില്‍ ഇതിന് വലിയ തുക നല്‍കേണ്ടിവരുമെന്നും, ''യുകെ ഇക്കാര്യത്തില്‍ ഇന്ത്യയെ കണ്ടു പഠിക്കണം'' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് മേഖലയുടെ വളര്‍ച്ചയാണ് ഇത് തെളിയിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. ''മറ്റു രാജ്യങ്ങളില്‍ ഇതിന്റെ മൂന്നിരട്ടി വില നല്‍കേണ്ടിവരും, എന്നാല്‍ ഇത്ര വേഗത്തില്‍ സാധനങ്ങള്‍ ലഭിക്കില്ല'' എന്നായിരുന്നു ഒരാളുടെ പ്രതികരണം. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പോലുള്ള സേവനങ്ങള്‍ ജീവിതത്തില്‍ ഏറെ പ്രയോജനകരമാണെന്നും കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window