Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പൊലീസിന് കവര്‍ച്ചാ കേസുകളില്‍ വന്‍ പരാജയം
reporter

ലണ്ടന്‍: ബ്രിട്ടനിലെ കവര്‍ച്ചാ കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടി ശിക്ഷിക്കാനാകുന്നതില്‍ പൊലീസ് വന്‍ പരാജയമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് നടക്കുന്ന കവര്‍ച്ചാ കേസുകളില്‍ 92 ശതമാനവും പരിഹരിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും വെയില്‍സും ചേര്‍ന്ന് അന്വേഷിച്ച 200,000 കേസുകളില്‍ 143,000 കേസുകളിലും പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. ദിവസേന ശരാശരി 393 കേസുകള്‍ തെളിവില്ലാതെ അവസാനിപ്പിക്കപ്പെടുന്നു. പ്രതികളെ തിരിച്ചറിഞ്ഞ 27,500 കേസുകളില്‍ പോലും പ്രോസിക്യൂഷനിലേക്ക് നയിക്കാന്‍ പൊലീസിന് സാധിച്ചില്ല.

ലണ്ടനിലെ കോളിന്‍ഡേല്‍, ടോറ്റെറിഡ്ജ് & വുഡ്സൈഡ്, ആബെ റോഡ്, കോക്ക്ഫോസ്റ്റേഴ്സ്, മെയ്ഡാ വെയില്‍, ന്യൂ ക്രോസ് തുടങ്ങിയ ബറോകളില്‍ ഒരു കേസ് പോലും തെളിഞ്ഞിട്ടില്ല. ഫോണ്‍ മോഷണങ്ങളില്‍ 1 ശതമാനത്തില്‍ താഴെ കേസുകളിലാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ലീഡ്സിലാണ് കവര്‍ച്ചാ പ്രോസിക്യൂഷനുകള്‍ ഏറ്റവും ദാരുണം. ഹാംപ്ഷയറിലെ ബേസിംഗ്സ്റ്റോക്ക്, സ്റ്റീവനേജ് എന്നിവിടങ്ങളിലും പോലീസിന് ഒരു കേസ് പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

 
Other News in this category

 
 




 
Close Window