|
പുതുക്കിയ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടും. നിലവില്‍ ഡിസംബര്‍ 31 വരെയാണ് സമയം. ഇനി മാര്‍ച്ച് 31 വരെ ചെറിയ ലേറ്റ് ഫീ നല്കി ഫയല്‍ ചെയ്യാം. ഐടിആര്‍-1, 2 ഫോമുകള്‍ നല്‍കുന്നവര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 ആയി തുടരും. നോണ്‍-ഓഡിറ്റ് ബിസിനസുകള്‍ക്കും ട്രസ്റ്റുകള്‍ക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും.
സഹകരണ ബാങ്കുകളില്‍ 5 ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണ് മരിച്ച വ്യക്തിയുടെ ബാലന്‍സ് എങ്കില്‍ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറോ ഇല്ലെങ്കില്‍ പോലും പലവിധ രേഖകള്‍ നല്‍കാതെ നിയമപരമായി അവകാശികള്‍ക്ക് തുക ക്ലെയിം ചെയ്യാം. ഈ പരിധിക്ക് മുകളിലാണെങ്കിലാണ് അധികരേഖകള്‍ നല്‍കേണ്ടത്. കൃത്യമായ രേഖകള്‍ നല്കിയാല് 15 ദിവസത്തിനകം ക്ലെയിം തീര്‍പ്പാക്കണം. |