Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
സിനിമ
  Add your Comment comment
വിജയ് പ്രതീക്ഷയോടെ കാത്തു വച്ച സിനിമയുടെ വീഡിയോ ലീക്ക് ആയി: ജനനായകന്‍ ഇന്റര്‍നെറ്റില്‍
Text By: UK Malayalam Pathram
വിജയ് ചിത്രം ജനനായകന്‍ ഇന്റര്‍നെറ്റില്‍. മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇന്‍ട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.
റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവന്‍ ചിത്രവും ഇന്റര്‍നെറ്റില്‍ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.
രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകന്‍ എന്നാണ് ഇതുവരെയുള്ള വിവരം.
 
Other News in this category

 
 




 
Close Window