Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍; അണിയറ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
മേയ് മാസത്തിലാണു യുകെയില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ്. ലേബര്‍ വീണാല്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴിതെളിയും. കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ അണിയറനീക്കം സജീവം. പാര്‍ട്ടിയെ ഒരുമിപ്പിക്കുന്ന നേതാവായി അവതരിക്കാനാണ് കൂപ്പറിന്റെ നീക്കം. അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കൂപ്പറിന്റെ അനുകൂലികള്‍ കരുതുന്നത്.
എഡ് മിലിബന്ദിന് ചാന്‍സലറാകാന്‍ ടിക്കറ്റ് നല്‍കി നം.10 പിടിക്കാനാണ് കൂപ്പറിന്റെ നീക്കം. മുന്‍ ലേബര്‍ നേതാവായ എഡ് മിലിബന്ദിനെ ചാന്‍സലറായി നിയോഗിക്കാനാണ് പദ്ധതി. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ അടുത്ത നേതാവാകാനുള്ള പട്ടികയില്‍ മുന്നിലാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ്. എന്നാല്‍ കൂപ്പര്‍ 11-ാം സ്ഥാനത്താണ്.

മെയ് 7-ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും. മേയ് മാസത്തില്‍ നടക്കേണ്ട ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ നീട്ടിവെയ്ക്കുകയായിരുന്നു സ്റ്റാര്‍മറുടെ പദ്ധതി. എന്നാല്‍ നിഗല്‍ ഫരാഗിന്റെ നേതൃത്വത്തില്‍ നിയമപരമായി വെല്ലുവിളി ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ പിന്‍മാറുകയായിരുന്നു.

ലോക്കല്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുന്നത് ലേബറിന് മാത്രമല്ല കണ്‍സര്‍വേറ്റീവുകള്‍ക്കും മോശം വാര്‍ത്തയാണ്. സര്‍വ്വെകളില്‍ നൂറുകണക്കിന് സീറ്റുകള്‍ റിഫോം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അടുത്തിടെ പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ സമ്മര്‍ദം ഉയരുന്ന സാഹചര്യത്തില്‍ ഈ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയമായി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുന്ന പക്ഷം അത് സ്റ്റാര്‍മറുടെ രാജിയിലാവും കലാശിക്കുക.
 
Other News in this category

 
 




 
Close Window