Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
ലീഡ്‌സില്‍ ഐറിഷ് വനിതയ്ക്ക് നഷ്ടപരിഹാരം
reporter

ലീഡ്‌സിലെ ഒരു സിവില്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഐറിഷ് വനിത ബെര്‍ണഡെറ്റ് ഹെയ്‌സിന് 23,000 പൗണ്ട് (ഏകദേശം 24 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ബുക്ക് കീപ്പറായി ജോലി ചെയ്തിരുന്ന 55 കാരിയായ ഹെയ്‌സിനെ തൊഴിലുടമ മിക്ക് അറ്റ്കിന്‍സ് സ്ഥിരമായി 'പൊട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ കണ്ടെത്തി. 2023-2024 കാലയളവില്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ അറ്റ്കിന്‍സ് ഉരുളക്കിഴങ്ങ് എന്ന് വിളിക്കുകയോ അതിന്റെ ഇമോജികള്‍ അയയ്ക്കുകയോ ചെയ്തിരുന്നു.

ആറ് മാസത്തോളം നീണ്ടുനിന്ന ഈ പെരുമാറ്റം 'ആയിരം മുറിവുകളേറ്റതുപോലെ' അനുഭവപ്പെട്ടുവെന്ന് ഹെയ്‌സ് കോടതിയില്‍ പറഞ്ഞു. ഇടയ്ക്ക് മറ്റൊരു ജീവനക്കാരനും അറ്റ്കിന്‍സിനൊപ്പം ചേര്‍ന്ന് അധിക്ഷേപത്തില്‍ പങ്കാളിയായി.

താന്‍ പലതവണ തന്നെ അപമാനിക്കരുതെന്ന് അറിയിച്ചിട്ടും അറ്റ്കിന്‍സ് പെരുമാറ്റം നിര്‍ത്തിയില്ലെന്ന് കോടതി രേഖപ്പെടുത്തി. ഗുരുതരമായ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടതോടെ ഹെയ്‌സ് ജോലി നിര്‍ത്തുകയും വാട്‌സാപ്പിലൂടെ തുടരാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അറ്റ്കിന്‍സ് അവരെ പുറത്താക്കി.

നഷ്ടപരിഹാരത്തുകയ്‌ക്കൊപ്പം ശമ്പളക്കുടിശികയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു

 
Other News in this category

 
 




 
Close Window