|
രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മല്‍ അമീര്‍ പറഞ്ഞിരുന്നു. ഫാബ്രിക്കേറ്റഡ് സ്റ്റോറികള്‍ക്കോ എഐ വോയ്സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ റോഷ്‌നയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മല്‍ അമീര്‍ തനിക്കയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് റോഷ്‌ന പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹൗ ആര്‍ യു', 'നിങ്ങള്‍ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസേജുകളാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത്. ''എത്ര നല്ല വെള്ളപൂശല്‍. ചുമ്മാ ഇന്‍ബോക്‌സ് നോക്കിയപ്പോള്‍ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,' എന്നാണ് സ്‌ക്രീന്‍ഷോട്ടിനൊപ്പം റോഷ്‌ന നല്‍കിയ അടിക്കുറിപ്പ്. 2020 മെയ് 3നാണ് മെസേജ് അയച്ചിരിക്കുന്നത്. |