Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി യുവാവ് ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റി: ഇടുക്കി സ്വദേശിയെന്നു റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
യുകെയിലെ ഡെര്‍ബിയില്‍ യുവാവ് ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി. 7 പേര്‍ക്ക് പരിക്കേറ്റു. പ്രതിയുടെ പേര് പോലീസ് പുറത്തുവിട്ടു. സന്ധു പൊന്നച്ചന്‍ എന്ന ഡ്രൈവറാണ് വണ്ടിയോടിച്ചതെന്നു പോലീസ്. ഇയാള്‍ മലയാളിയാണ്. ഇടുക്കി സ്വദേശിയെന്നാണു റിപ്പോര്‍ട്ട്.

കൊലപാതക ശ്രമം, അപകടകരമായ ഡ്രൈവിങ് ,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ ആയുധം കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ സൗത്തേണ്‍ ഡര്‍ബിഷയര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഡെര്‍ബിയയിലെ അല്‍വാസ്റ്റണ്‍ ചാരിയറ്റ് ക്ലോസിലാണ് പ്രതി താമസിക്കുന്നത്.
സംഭവം നടന്ന ശനിയാഴ്ച രാത്രി കറുത്ത സുസുക്കി സ്വിഫ്റ്റ് ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

36 കാരനായ ഇയാള്‍ യുകെയിലെത്തിയത് ആശ്രിത വിസയിലാണ്. എന്നാല്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പ്രതി ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പിന്തുണയായി പൊലീസ് സജീവമാണ്.

ഇന്ത്യയില്‍ നിന്നുള്ളയാളായ പ്രതി മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല .
സംഭവത്തില്‍ ഭീകരവാദ സാധ്യത പരിശോധിച്ചെങ്കിലും, നിലവില്‍ അത് ഭീകരാക്രമണമെന്ന നിലയില്‍ കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി ഫ്രയര്‍ ഗേറ്റ് പ്രദേശത്താണ് സംഭവം നടന്നത്. കറുത്ത സുസുക്കി സ്വിഫ്റ്റ് കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഗുരുതരമായി പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആറു കേസുകളും , അപകടകരമായ ഡ്രൈവിംഗ്, ആയുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം ഡെര്‍ബിയിലും പരിസര പ്രദേശങ്ങളിലും ആശങ്കയും ഞെട്ടലും ഉണ്ടാക്കിയിരുന്നു . സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണിലെ വിഡിയോകള്‍, ഡാഷ്‌കാം രേഖകള്‍ എന്നിവ കൈവശമുള്ളവര്‍ സമീപിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു
 
Other News in this category

 
 




 
Close Window