Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
14 വയസ്സുകാരി ശ്രീനന്ദയുടെ മൃതദേഹം 100 അടി താഴ്ചയില്‍ നിന്നു കണ്ടെത്തി: വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു
Text By: UK Malayalam Pathram
ചിക്കമംഗളുരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെടുത്തത് മാണിക്യധാരാ താഴ്വരയിലെ 2000 അടി താഴ്ചയില്‍ നിന്ന്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 14 കാരി 40 അംഗ സംഘത്തിനൊപ്പമാണ് വിനോദസഞ്ചാരത്തിനെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെല്‍ഫിയെടുത്ത ശേഷം മറ്റുള്ളവര്‍ വാഹനത്തിനടുത്തേക്ക് പോയപ്പോള്‍ ശ്രീനന്ദ മറ്റൊരു വഴിയിലേക്ക് മാറുകയായിരുന്നു. 15 മിനിറ്റിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായതോടെ സംഘം തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രിയോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നൂറോളം വരുന്ന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളാണ് നിലവില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയത്. മാണിക്യധാര വെള്ളച്ചാട്ടവും സമീപത്തെ വ്യൂ പോയിന്റും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്.
 
Other News in this category

 
 




 
Close Window