Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കിയ ബിജെപി പ്രവര്‍ത്തകയായ ബിന്ദു വിനയകുമാറിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു
Text By: UK Malayalam Pathram
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി. ആലപ്പുഴ ബിജെപി നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.

പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തിന് പിന്നില്‍ ബിന്ദു വിനയകുമാറാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു ഇതിനെതിരെ ബിന്ദു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വോട്ടിന് പണം നല്‍കിയ സംഭവം തന്റെ തലയിലാക്കാന്‍ ശ്രമിക്കുന്നെന്നും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ജില്ലാ കമ്മറ്റിയംഗം ബിന്ദു വിനയകുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
 
Other News in this category

 
 




 
Close Window