Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
ബോധവത്കരണത്തിന്റെ ഭാഗമായി ഡീപ് ഫേക്ക് രതിചിത്രം പുറത്തുവിടാനൊരുങ്ങി താരം
reporter

ലണ്ടന്‍: ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടാന്‍ ഒരുങ്ങി ബ്രിട്ടീഷ് റിയാലിറ്റി താരം. സാങ്കേതിക വിദ്യയുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് ബ്രിട്ടനിലെ ഒരു ടെലിവിഷന്‍ ചാനല്‍ തയാറാക്കുന്ന ബോധവല്‍ക്കരണ ഡോക്യുമെന്ററിയുടെ പ്രമോഷന്റെ ഭാഗമായി റിയാലിറ്റി ടെലിവിഷന്‍ താരമായ വിക്കി പാറ്റിസണ്‍ ആണ് ഡീപ് ഫേക്ക് രതിചിത്ര വിഡിയോ പുറത്തുവിടുന്നത്. ഈ മാസം 28നാണ് വിഡിയോ റിലീസ് ചെയ്യുന്നതെന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലാണ് പ്രഖ്യാപനം. 37 കാരിയായ വിക്കി പാറ്റിസണ്‍ അയാം എ സെലിബ്രിറ്റി ഗെറ്റ് മി ഓട്ട് ഓഫ് ഹിയര്‍, ജിയോര്‍ഡി ഷോര്‍ എന്നിവ ഉള്‍പ്പെടെ ഒട്ടനവധി ടെലിവിഷന്‍ ഷോകളിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് താരത്തിന്റെ മുഖത്തിനോട് സാദൃശ്യം തോന്നുന്ന മുഖമായിരിക്കും വിഡിയോയില്‍ കാണിക്കുക.

താന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് താരം പ്രതികരിച്ചത്. സാങ്കേതിക വിദ്യയുടെ ഭയപ്പെടുത്തുന്നതും വര്‍ധിച്ചു വരുന്നതുമായദോഷഫലങ്ങളില്‍ ചെറിയ തോതില്‍ താനും ഇരയാണെന്നും ഇതിനെതിരെ ബോധവല്‍ക്കരണം അനിവാര്യമാണെന്നതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും താരം പറയുന്നു. ഡീപ് ഫേക്ക് രതിചിത്ര വിഡിയോകളുടെ നാശം വിതയ്ക്കുന്ന യാഥാര്‍ഥ്യം തുറന്നു കാട്ടാന്‍ ആണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. അനുമതിയില്ലാതെ ഉള്ളടക്കം സൃഷ്ടിക്കുകയും വേഗത്തില്‍ കിട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിഡിയോ ഉണ്ടാക്കുകയും അതിലൂടെ സ്ത്രീയെ വിവസ്ത്രയാക്കപ്പെടുകയും ജീവിതം കഷണങ്ങളാക്കുകയുമാണ് ചെയ്യുന്നതെന്നും വിക്കി പാറ്റിസണ്‍ ചൂണ്ടിക്കാട്ടി. അടിയന്തര നടപടി വേണമെന്ന തന്റെ അഭ്യര്‍ഥനയാണ് വിഡിയോ പുറത്തുവിടുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡീപ് ഫേക്ക് ഉപയോഗിച്ച് ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ദുരുപയോഗത്തില്‍ 2017 മുതല്‍ ഇതുവരെ 400 ശതമാനത്തിലധികമാണ് വര്‍ധനയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window