Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
UK Special
  Add your Comment comment
എയോവിന്‍ കൊടുങ്കാറ്റ് വരുന്നു, ഇനി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
reporter

ലണ്ടന്‍: ബ്രിട്ടനെ ഉലയ്ക്കാന്‍ ഈ വാരാന്ത്യത്തില്‍ മറ്റൊരു കൊടുങ്കാറ്റുകൂടി എത്തുന്നു. എയോവിന്‍ എന്നു പേരുള്ള കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറില്‍ 90 മൈല്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് ഈസ്റ്റ് വെയില്‍സ്, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലന്‍ഡ്, എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യത.

കാറ്റിനൊപ്പം കനത്ത മൂടല്‍ മഞ്ഞും പല സ്ഥലങ്ങളിലും ഉണ്ടായേക്കുമെന്നാണ് പ്രവചനം. ഒക്ടോബര്‍ മുതലുള്ള നാലുമാസ കാലയളവില്‍ ഇതുവരെ നാല് വലിയ കൊടുങ്കാറ്റുകളാണ് ബ്രിട്ടനില്‍ കനത്ത നാശം വിതച്ച് കടന്നുപോയത്. ആഷ്‌ലി (ഒക്ടോബര്‍ -18), ബെര്‍ട്ട് ( നവംബര്‍ 21), കൊണാള്‍ (നവംബര്‍ 26), ഡാറ (ഡിസംബര്‍ -5) എന്നിവയാണ് സമീപകാലത്ത് ബ്രിട്ടനെ ഉലച്ച കൊടുങ്കാറ്റുകള്‍. ഈ ഗണത്തിലേക്കാണ് എയോവിന്റെ വരവ്.

 
Other News in this category

 
 




 
Close Window