നെടുമ്പാശേരി: കൊച്ചിയില്‍ നിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. കുന്നുകര നോര്‍ത്ത് കുത്തിയതോട് മനയ്ക്കപ്പറമ്പില്‍ ജിജിമോന്‍ ചെറിയാന്‍ (57) ആണ് മരിച്ചത്. സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ ശേഷം ഭാര്യ അല്‍ഫോന്‍സയോടൊപ്പം ലണ്ടനിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ലണ്ടനിലെ ഗാറ്റ് വിക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പു നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. മക്കള്‍: ജിഫോന്‍സ്, ആരോണ്‍.