Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇരുപതുകാരന് 79.58 കോടിയുടെ ജാക്ക്‌പോട്ട്
reporter

ലണ്ടന്‍: യുകെയിലെ കാര്‍ലൈലില്‍ യുവാവിന് 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടോ ജാക്ക്‌പോട്ട്. ജെയിംസ് ക്ലാര്‍ക്‌സണ്‍ എന്ന 20 വയസ്സുകാരനാണ് ഒറ്റരാത്രി കൊണ്ട് കോടീശ്വരനായത്. അതേസമയം ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും ക്ലാര്‍ക്‌സണ്‍ രാവിലെ തന്നെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന തന്റെ ജോലിയില്‍ തിരികെയെത്തി. ആദ്യം ഇത്രയും വലിയ തുക തനിക്ക് സമ്മാനമായി ലഭിച്ച വിവരം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും താന്‍ സ്വപ്നം കാണുകയാണെന്നുമാണ് കരുതിയതെന്നും ക്ലാര്‍ക്സണ്‍ പറഞ്ഞു.

അതേസമയം ജാക്ക്‌പോട്ട് ലഭിച്ചെങ്കിലും താന്‍ ജോലി ചെയ്യുന്നത് തുടരുമെന്ന് ക്ലാര്‍ക്‌സണ്‍ വ്യക്തമാക്കി. കോവിഡ്-19 സമയത്ത് പഠനം ഉപേക്ഷിച്ചാണ് ക്ലാര്‍ക്സണ്‍ ജോലിയില്‍ പ്രവേശിച്ചത്. ജനുവരി 4-നാണ് യുവാവിനെ തേടി ലോട്ടോ ജാക്ക്‌പോട്ട് ഭാഗ്യമെത്തുന്നത്. ഇതിന് മുന്‍പ് ക്രിസ്മസിന് നാഷനല്‍ ലോട്ടറിയില്‍ നിന്നും 120 പൗണ്ട് (12,676 രൂപ) സമ്മാനവും ക്ലാര്‍ക്‌സണ്‍ നേടിയിരുന്നു.

 
Other News in this category

 
 




 
Close Window