Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പനി ബാധിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ പൊതുദര്‍ശനം ഇന്ന്
reporter

ലണ്ടന്‍: യുകെയില്‍ പനിയെ തുടര്‍ന്ന് മരിച്ച മലയാളി വിദ്യാര്‍ഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ പൊതുദര്‍ശനം ഇന്ന് വൈകിട്ട് 3.30 മുതല്‍ 5.30 വരെ (ലണ്ടന്‍ സമയം) നടക്കും.സിറ്റി ഓഫ് ലണ്ടന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് പൊതുദര്‍ശനവും അനുബന്ധ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുള്ളതെന്ന് ഇടവക വികാരി റവ. പി. ജെ. ബിനു, ട്രസ്റ്റി വര്‍ഗീസ് മത്തായി, സെക്രട്ടറി എല്‍ദോസ് ജേക്കബ് എന്നിവര്‍ അറിയിച്ചു. ഗുജറാത്തിലെ രാജ്‌ഘോട്ടില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വര്‍ഗീസ്, കുഞ്ഞുമോള്‍ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). സംസ്‌കാരം രാജ്‌ഘോട്ടിലാണ് നടത്തുക.

രാജ്‌ഘോട്ട് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. ഇതോടൊപ്പം സ്വകാര്യ സ്‌കൂളില്‍ താത്കാലികമായി ടീച്ചര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയത്. ലണ്ടനിലെ വെമ്പ്‌ളിയില്‍ സഹ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം താമസിച്ചു വരികയായിരുന്നു. പനി, ചുമ എന്നിവ ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡിസംബര്‍ 31 ന് രാത്രിയോടെ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുമ്പോള്‍ പുതുവര്‍ഷ ദിനത്തില്‍ അര്‍ദ്ധരാത്രി 1 മണിയോടെ സ്റ്റെനി വിട പറയുകയായിരുന്നു. പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: The Guild Church of St. Margaret Pattens, Rood Ln, Eastcheap, City of London, London EC3M 1HS

 
Other News in this category

 
 




 
Close Window