Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
UK Special
  Add your Comment comment
പുതുവത്സര രാവില്‍ പതിനാലുകാരിയെ കാണാതായി
reporter

ഇപ്സ്വിച്ച്: പുതുവത്സര രാവില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ഇപ്സ്വിച്ചിലെ വീട്ടില്‍ വച്ചാണ് റൂബി ഡണിനെ അവസാനമായി കണ്ടെത്തിയത്. കേസില്‍ സഫോക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. തവിട്ട് നിറമുള്ള മുടിയും ഇടത്തരം ശരീരപ്രകൃതിയുമുള്ള വെളുത്ത പെണ്‍കുട്ടിയാണ് റൂബി. അഞ്ച് അടി നാല് ഇഞ്ച് ഉയരമുണ്ട്. കറുത്ത മെര്‍സിയര്‍ പഫര്‍ കോട്ടും കറുത്ത ലെഗിങും ഗ്രേ ആന്‍ഡ് വൈറ്റ് ഷൂവും ധരിച്ചിരുന്നു.

ചാരനിറത്തിലുള്ള റിവര്‍ ഐലന്‍ഡ് ഷോള്‍ഡര്‍ ബാഗും കൈവശമുള്ളതായിട്ടാണ് ലഭ്യമാകുന്ന വിവരം. റൂബിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ഉള്ളവര്‍ 101 എന്ന നമ്പറില്‍ സഫോക്ക് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. റൂബിയുടെ അമ്മ സോഫി ഡണും സഹായത്തിനായി അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window